![](https://www.livenewage.com/wp-content/uploads/2022/10/rbi.jpg)
ന്യൂഡല്‍ഹി: ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും പണപ്പെരുപ്പത്തിനെതിരായ പോരാട്ടത്തിലാണ്. അതേസമയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പലിശ നിരക്ക് വര്‍ദ്ധനവ് താല്‍ക്കാലികമായി നിര്‍ത്താന്‍ സാധിച്ചേയ്ക്കും. രാജ്യത്ത് വിലനിലവാരം താരത്മ്യേന താഴ്ച വരിച്ച സാഹചര്യത്തിലാണിത്.
കോര്‍പണപ്പെരുപ്പം നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രൂഡ് ഓയില്‍ വിലതകര്‍ച്ച, പണപ്പെരുപ്പ പ്രവചനം 50 ബേസിസ് പോയിന്റ് വരെ കുറയ്ക്കാന്‍ ആര്‍ബിഐയെ സഹായിക്കും, വിദഗ്ധര്‍ പറയുന്നു.
‘ബ്രെന്റ് ക്രൂഡ് വില ആര്‍ബിഐയുടെ അനുമാനമായ 95 ബിബിഎല്‍ ഡോളറിനേക്കാള്‍ വളരെ താഴെയാണ്. ഇത് പണപ്പെരുപ്പം ഇറക്കുമതി ചെയ്യുന്നത് മിതമാക്കും,’ സിംഗപ്പൂരിലെ ഡിബിഎസ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സീനിയര്‍ ഇക്കണോമിസ്റ്റ് രാധിക റാവു പറഞ്ഞു. സിലിക്കണ്‍ വാലി ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വലിയ തോതിലുള്ള നിരക്ക് വര്‍ധനവിന് ഫെഡ് റിസര്‍വ് മുതിര്‍ന്നേയ്ക്കില്ല.
ഇതും ആര്‍ബിഐയുടെ നയങ്ങളെ സ്വാധീനിക്കും. പണപ്പെരുപ്പം ഇന്ത്യയില്‍ ഉയര്‍ന്നതാണെങ്കിലും 2024 ഓടെ 5 ശതമാനത്തിലേയ്ക്ക് താഴുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, സൗത്ത് ഏഷ്യ ഇക്കണോമിക്‌സ് റിസര്‍ച്ച് മേധാവി അനുഭൂതി സഹായ് പറയുന്നു. കോര്‍ പണപ്പെരുപ്പം നിലനില്‍ക്കുന്നുണ്ടെങ്കിലും ബെയ്‌സ് ഇഫക്ടുകള്‍ മാര്‍ച്ച് 2023 മുതല്‍ അനുകൂലമായി മാറും.
ഭക്ഷ്യവിലനിലവാരം നിര്‍ണ്ണയിക്കുക കാലവസ്ഥയാകുമെന്നും വിദഗ്ധര്‍ പറയുന്നു.