ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഫെബ്രുവരിയില്‍ നിരക്ക് വര്‍ധനയുണ്ടാകില്ലെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ചില്ലറ പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാം മാസവും 6 ശതമാനത്തില്‍ കുറഞ്ഞ സാഹചര്യത്തില്‍ നിരക്ക് വര്‍ധന അവസാനിപ്പിക്കാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) തയ്യാറായേക്കും. ഫെബ്രുവരിയില്‍ ചേരുന്ന പണധനനയ അവലോകന യോഗം (എംപിസി) നിരക്ക് വര്‍ധനവിന് മുതിരില്ലെന്ന് വിദഗ്ധരെ ഉദ്ദരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ മെയ് മാസം മൂതല്‍ തുടങ്ങിയ നിരക്ക് വര്‍ധനവൃത്തം പൂര്‍ത്തിയാക്കും. മെയ് മുതല്‍ ഇതുവരെ റിപ്പോനിരക്ക് 225 ബേസിസ് പോയിന്റുയര്‍ത്താന്‍ കേന്ദ്രബാങ്ക് തയ്യാറായിട്ടുണ്ട്. നിലവില്‍ 6.25 ശതമാനമാണ് റിപ്പോ നിരക്ക്.

തുടര്‍ന്ന് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയ പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാം മാസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ടോളറന്‍സ് പരിധിയായ 2-6 ശതമാനത്തിലൊതുങ്ങി. യഥാക്രമം 5.88 ശതമാനവും 5.72 ശതമാനവുമാണ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പണപ്പെരുപ്പം.

2023 സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 7 ശതമാനമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഇത് ആര്‍ബിഐയുടെ അനുമാനമായ 6.8 ശതമാനത്തേക്കാള്‍ കൂടുതലാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രബാങ്ക് ഡോവിഷ് സമീപനത്തിലേയ്ക്ക് മടങ്ങുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

‘ സിപിഐ പണപ്പെരുപ്പം പ്രതീക്ഷിച്ചിതിലും കുറയുകയും വ്യാവസായിക വളര്‍ച്ച 1.3 ശതമാനമായി കുറയുകയും ചെയ്തതിനാല്‍ നിരക്ക് വര്‍ധനവ് അവസാനിപ്പിക്കാന്‍ എംപിസി തയ്യാറാകും,’ ഇക്ര ചീഫ് എക്കണോമിസ്റ്റ് അദിതി നായര്‍ പറഞ്ഞു.ഡിഎസ്ബി മ്യൂച്വല്‍ ഫണ്ടിലെ അങ്കിത പഥക്കും സമാന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്.

X
Top