ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഹരിത ബോണ്ടുകള്‍ അടുത്തമാസം ആദ്യമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അടുത്ത മാസം ആദ്യം തന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സോവറിന്‍ ഹരിത ബോണ്ടുകള്‍ പുറത്തിറക്കിയേക്കും. ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്‍ പകുതിയോടെ നടക്കുന്ന ലേലത്തിനായി പ്രാദേശിക ബാങ്കുകളുമായും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുമായും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിവരികയാണ്.

മാര്‍ച്ച് 31നകം 160 ബില്യണ്‍ രൂപ (2 ബില്യണ്‍ ഡോളര്‍) ഗ്രീന്‍ ബോണ്ടുകള്‍ പുറത്തിറക്കാനാണ് രാജ്യം ഉദ്ദേശിക്കുന്നത്. 175 ബില്യണ്‍ ഫെഡറല്‍ കടമെടുപ്പിന്റെ ഒരു ഭാഗം. ബോണ്ടുകളുടെ ഡിമാന്റ് ഉയരുന്നതിനാല്‍ വായ്പാ ചെലവ് കുറയുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

സുസ്ഥിര ബോണ്ടിനോടുള്ള ആഭിമുഖ്യവും പരിസ്ഥിതി സംരക്ഷണത്തിനുള്ള അനുകൂല മനസ്ഥിതിയും കാരണം ഹരിത ബോണ്ടുകള്‍ക്ക് കുറഞ്ഞ പലിശ നിരക്കുകള്‍ ഏര്‍പെടുത്തിയാല്‍ മതിയാകും. ഡെന്മാര്‍ക്ക് ഈ വര്‍ഷം 10 വര്‍ഷ ഹരിത ബോണ്ട് ലേലത്തിലൂടെ 760 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു. അഞ്ച് ബേസിസ് പോയിന്റ് പ്രീമിയം തുകയാണ് ഇത്.

എന്നാല്‍ ഗ്രീന്‍ പ്രീമിയം-വ്യവസായത്തിനുള്ളില്‍ ഗ്രീനിയം എന്നറിയപ്പെടുന്നു-ഒരു ചര്‍ച്ചാവിഷയമാണ്. ഗ്രീന്‍ ബോണ്ടുകള്‍ക്ക് യീല്‍ഡ് സ്‌പ്രെഡ് ഉണ്ടെന്ന് ഈവര്‍ഷം കണ്ടെത്തി. ഇത് പരമ്പരാഗത ബോണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരി എട്ട് ബേസിസ് പോയിന്റുകള്‍ കുറവാണ്.

X
Top