ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആർബിഐ പണനയം: പലിശ നിരക്ക് നിലനിർത്തിയേക്കും

മുംബൈ: വരാനിരിക്കുന്ന ദ്വൈമാസ പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ മോണിറ്ററി പോളിസി കമ്മിറ്റി (എം.പി.സി) തുടർച്ചയായ മൂന്നാം തവണയും പ്രധാന പലിശ നിരക്കുകൾ നിലനിർത്താൻ സാധ്യത.

യുഎസ് ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും ബെഞ്ച്മാർക്ക് നിരക്കുകൾ ഉയർത്തിയെങ്കിലും രാജ്യത്തെ ആഭ്യന്തര പണപ്പെരുപ്പ നിരക്ക് കേന്ദ്രബാങ്കിന്റെ കംഫർട്ട് സോണിലായതിനാൽ ഇപ്പോഴത്തെ നിരക്ക് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ പണനയ സമിതി (എം.പി.സി) മീറ്റിംഗ് ആഗസ്റ്റ് എട്ടുമുതൽ 10 വരെയാണ് നടക്കുക. കമ്മിറ്റിയുടെ പണനയ തീരുമാനം ആഗസ്റ്റ് 10ന് ഗവർണർ പ്രഖ്യാപിക്കും.

കഴിഞ്ഞ വർഷം മേയ് മുതൽ തുടർച്ചയായി ആറ് തവണ പണനയ അവലോകന സമിതി റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഈ വർഷം ഫെബ്രുവരി വരെ 250 ബേസിസ് പോയിന്റ് വരെ വർദ്ധിച്ച് 6.50 ശതമാനത്തിലേക്ക് എത്തുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ ഏപ്രിൽ, ജൂൺ മാസങ്ങളിലെ രണ്ട് ദ്വൈമാസ നയ അവലോകനങ്ങളിലും ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു.

X
Top