Alt Image
സംസ്ഥാന ബജറ്റ്: ലക്ഷ്യം നിക്ഷേപ വളർച്ച; ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യതഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍

പണപ്പെരുപ്പം 4 ശതമാനത്തിലൊതുങ്ങാതെ ആര്‍ബിഐ നിരക്ക് കുറയ്ക്കില്ലെന്ന് എസ്ആന്റ്പി

ന്യൂഡല്‍ഹി: ഉപഭോക്തൃ പണപ്പെരുപ്പം, പ്രഖ്യാപിത ലക്ഷ്യമായ 4
ശതമാനമാകാതെ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പലിശ നിരക്ക് കുറയ്ക്കില്ലെന്ന് ആഗോള റേറ്റിംഗ് ഏജന്‍സി എസ്ആന്റ്പി. 2024 ന്റെ തുടക്കം വരെ അതിനായി കാത്തിരിക്കേണ്ടി വരും, ഏജന്‍സി അറിയിച്ചു. ചില്ലറ പണപ്പെരുപ്പം മെയില്‍ 27 മാസത്തെ താഴ്ചയായ 4.25 ശതമാനമായിരുന്നു.

ഇതോടെ ആര്‍ബിഐ പോളിസി നിരക്ക് കുറയക്കുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ വൈകിയെത്തിയ മണ്‍സൂണും എല്‍നിനോ പ്രതിഭാസവും കാലവസ്ഥ അനിശ്ചിതതത്വവും നിരക്ക് കുറയ്ക്കുന്നത് വൈകിപ്പിക്കുന്നു. 4% ലക്ഷ്യം കൈവരിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചിരുന്നു.

പണപ്പെരുപ്പം ടാര്‍ഗെറ്റ് ബാന്‍ഡിനുള്ളില്‍ കൊണ്ടുവന്നതിനാല്‍ പകുതി ജോലി പൂര്‍ത്തിയായെന്ന് ദാസ് പറഞ്ഞു. അതേസമയം പണപ്പെരുപ്പത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല. പണപ്പെരുപ്പ-വളര്‍ച്ചാ കാഴ്ചപ്പാടിനെക്കുറിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള വിലയിരുത്തല്‍ നടത്തുകയും ആവശ്യമെങ്കില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുകയും വേണം.

വില സ്ഥിരതയും സാമ്പത്തിക സ്ഥിരതയും പരസ്പരം ശക്തിപ്പെടുത്തുന്നുവെന്നും കൂടുതല്‍ നയപരമായ ശ്രദ്ധ ആവശ്യമാണെന്നും മോണിറ്ററി പോളിസി പാനല്‍ യോഗത്തിന്റെ മിനിട്‌സ് വ്യക്തമാക്കുന്നു.

X
Top