ലണ്ടന്‍: നടപ്പ് കലണ്ടര്‍ വര്‍ഷത്തിന്റെ നാലാം പാദത്തില്‍ പ്രധാന ബെഞ്ച്മാര്‍ക്ക് പോളിസി നിരക്ക് വെട്ടിക്കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാകും. ആഗോള പ്രവചന സ്ഥാപനമായ ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സ് തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. പണപ്പെരുപ്പം കുറഞ്ഞ പശ്ചാത്തലത്തിലാണ് നിഗമനം.
ഏപ്രിലില്‍ പണപ്പെരുപ്പം 18 മാസത്തെ താഴ്ചയായ 4.7 ശതമാനത്തിലേയ്ക്ക് വീണിരുന്നു. വരും മാസങ്ങളിലും ഉപഭോക്തൃ പണപ്പെരുപ്പത്തില്‍ കുറവ് വരുമെന്ന് ഓക്‌സ്‌ഫോര്‍ഡ് സാമ്പത്തികവിദഗ്ധര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഉയര്‍ന്ന നിരക്ക് എന്നതിന് പകരം, നിരക്ക്് എന്ന് താഴ്ത്തുമെന്നാണ് പ്രധാന ചര്‍ച്ചാവിഷയം.
””2023 നാലാം പാദത്തില്‍ നിരക്ക് കുറയ്ക്കുമെന്ന തരത്തില്‍ ഇന്ത്യയെക്കുറിച്ചുള്ള അടിസ്ഥാന കാഴ്ചപ്പാട് ഞങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയാണ്.”” സാമ്പത്തിക വിദഗ്ധര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന ആവൃത്തി സൂചകങ്ങള്‍ ഇപ്പോഴും ശക്തമായ പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്നു. എങ്കിലും പ്രവര്‍ത്തനം മുന്‍മാസങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലാണ്.
ഏപ്രിലില്‍ വിരാമമിട്ടെങ്കിലും കേന്ദ്രബാങ്ക് 2022 മെയ് തൊട്ട് ഇതിനോടകം 250 ബേസിസ്് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് തയ്യാറായി.നിലവില്‍ 6.5 ശതമാനത്തിലാണ് ബെഞ്ച്മാര്‍ക്ക് പോളിസി നിരക്ക്.