Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി ഉദയ് കോട്ടക്കിനെ നിയമിക്കാന്‍ കോട്ടക് മഹീന്ദ്ര ബാങ്ക്, തീരുമാനം ആര്‍ബിഐ പരിശോധിച്ചേയ്ക്കും

ന്യൂഡല്‍ഹി: നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി ഉദയ് കോടക്കിനെ പുന: നിയമിക്കാനുള്ള കൊടക് മഹീന്ദ്ര ബാങ്ക് തീരുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പരിശോധിച്ചേക്കും. ഉദയ് കോടക്കിനെ നോണ്‍ എക്‌സിക്യുട്ടീവ്, നോണ്‍ ഇന്‍ഡിപെന്റന്റ് ഡയറക്ടറായി നിയമിക്കാനുള്ള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന് ഓഹരിയുടമകള്‍ അംഗീകാരം നല്‍കിയിരുന്നു. 99 ശതമാനം ഓഹരിയുടമകളും തീരുമാനത്തെ പിന്തുണച്ചു.

അതേസമയം നിയമനം അനുയോജ്യവും ഉചിതമായ മാനദണ്ഡങ്ങള്‍ക്ക് വിധേയവുമാണോ എന്ന കാര്യം കേന്ദ്രബാങ്ക് വിലയിരുത്തും. ഒരു നോണ്‍ എക്‌സിക്യുട്ടീവിനെ നിയമിക്കാനുള്ള അവകാശം പൂര്‍ണ്ണമായും ഡയറക്ടര്‍ ബോര്‍ഡില്‍ നിക്ഷിപ്തമാണ്. എന്നാല്‍ മാദണ്ഡങ്ങള്‍ പാലിക്കാത്തപക്ഷം റിസര്‍വ് ബാങ്കിന് ഇടപെടാം.

2021 ഏപ്രില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാനേജിംഗ് ഡയറക്ടര്‍മാര്‍, ചീഫ് എക്‌സിക്യൂട്ടീവുകള്‍ അല്ലെങ്കില്‍ മുഴുവന്‍ സമയ ഡയറക്ടര്‍മാര്‍ (ഡബ്ല്യുടിഡി) ആയ പ്രൊമോട്ടര്‍മാര്‍ക്ക് 12 വര്‍ഷത്തില്‍ കൂടുതല്‍ തുടരാന്‍ കഴിയില്ല. കൊടക് മഹീന്ദ്രബാങ്കിന്റെ സ്ഥാപകനാണ് ഉദയ് കോടക്.

ആദ്യമായി ബാങ്കിംഗ് ലൈസന്‍സ് ലഭിക്കുന്ന സ്ഥാപനമായി 2003 ല്‍ കോടക് മഹീന്ദ്ര ബാങ്ക് മാറി. കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.

X
Top