ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ആർബിഐ വായ്പാനയം: ഭവനവായ്പ എടുത്തവര്‍ക്ക് നിരാശ

ലിശ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന പുതിയ വായ്പാനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചതോടെ ഭവനവായ്പ എടുത്തവര്‍ നിരാശയില്‍. പുതിയ നയം പ്രഖ്യാപിച്ചതോടെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയാണ് ഇല്ലാതായത്.

മേയ് 2022നും ഫെബ്രുവരി 2023നും ഇടയില്‍ പലിശ 2.5 ശതമാനമാണ് റിസര്‍വ് ബാങ്ക് കൂട്ടിയത്. ഫ്ളോട്ടിംഗ് പലിശ നിരക്കുകളുടേയെല്ലാം ബെഞ്ച്മാര്‍ക്കായി കണക്കാക്കുന്നത് റീപ്പോ നിരക്കായതിനാല്‍ ആര്‍ബിഐ പലിശ കൂട്ടുമ്പോഴെല്ലാം വായ്പാ പലിശയും ഉയരും.

പലിശയില്‍ നട്ടം തിരിഞ്ഞ് വായ്പയെടുത്തവര്‍

രണ്ടര ശതമാനം പലിശ കൂടിയതോടെ വലിയ ബാധ്യതയാണ് ഭവന വായ്പയെടുത്തവര്‍ക്ക് ഉണ്ടായത്.

ഉദാഹരണത്തിന് 20 വര്‍ഷത്തെ കാലയളവില്‍ 50 ലക്ഷം രൂപ വായ്പയെടുത്ത ഒരു വ്യക്തിയുടെ വായ്പാ പലിശ 7 ശതമാനത്തില്‍ നിന്നും 9.5 ശതമാനമായി എന്നു കരുതുക. ഈ വ്യക്തിയുടെ ഇഎംഐയിലെ വര്‍ധന ഏതാണ്ട് 20 ശതമാനമായിരിക്കും.

അതായത് ആ വ്യക്തിയുടെ നേരത്തെയുള്ള ഇഎംഐ 23,259 ആയിരുന്നത് ഇപ്പോള്‍ 27,964 ആയി ഉയര്‍ന്നിട്ടുണ്ടാകും. അടുത്തൊന്നും പലിശ നിരക്കില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ ഈ ബാധ്യത തുടാരാനാണ് സാധ്യത.

ബാധ്യത ലഘൂകരിക്കാന്‍ ഇബിഎല്‍ആര്‍

പഴയ ഭവനവായ്പ എടുത്തവര്‍ക്ക് ഇബിഎല്‍ആര്‍ സംവിധാനത്തിലേക്ക് മാറുന്നത് പലിശ ബാധ്യത കുറയാന്‍ സഹായകരമാകും. എക്സ്റ്റേണല്‍ ബെഞ്ച് മാര്‍ക്ക് ലെന്‍ഡിങ് എന്ന സംവിധാനമാണ് ഇബിഎല്‍ആര്‍.

റിസര്‍വ് ബാങ്ക് പലിശ കുറച്ചാല്‍ ആ നേട്ടം ലഭ്യമാകണമെങ്കില്‍ ബിഎല്‍ആര്‍ സംവിധാനത്തിലേക്ക് മാറണം.

ഇതിനായി ബാങ്കുകള്‍ ഒരു നിശ്ചിത തുക ഈടാക്കുന്നതിനാല്‍ 9 ശതമാനത്തിന് മുകളില്‍ പലിശ നല്‍കുന്ന പഴയ വായ്പയെടുത്തവര്‍ മാത്രം ബിഎല്‍ആര്‍ സംവിധാനത്തിലേക്ക് മാറുന്നതായിരിക്കും ഗുണകരം.

വായ്പ ട്രാന്‍സ്ഫര്‍ ചെയ്യാം

വായ്പ നല്‍കിയ ബാങ്ക് കൂടുതല്‍ പലിശ ഈടാക്കുന്നുണ്ടെങ്കില്‍ കുറഞ്ഞ പലിശ വാങ്ങുന്ന ബാങ്കിലേക്ക് വായ്പ ട്രാന്‍സ്ഫര്‍ ചെയ്യാം.

നിങ്ങളുടെ ബാങ്ക് പുതിയതായി വായ്പ എടുക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ മാത്രം ഈടാക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും അതേ നിരക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടാം.

ചെറിയ ഫീ ചുമത്തി ഈ നിരക്ക് നിങ്ങള്‍ക്കും നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥരാണ്.

കൂടുതല്‍ തുക അടയ്ക്കാം

ഏതെങ്കിലും കാരണവശാല്‍ കുറച്ചധികം തുക നിങ്ങളുടെ കൈവശം വന്നെന്നിരിക്കട്ടെ,,അത് വായ്പ അടയ്ക്കാന്‍ ഉപയോഗിച്ചാല്‍ പലിശയിലും ഇഎംഐയുടെ എണ്ണത്തിലും കുറവ് വരും.

പ്രതിമാസ തിരിച്ചടവ് കൂട്ടിയും ബാധ്യത കുറയ്ക്കാം.

X
Top