സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ആര്‍ബിഐ പണനയ സമിതി യോഗം തുടങ്ങി

ന്യൂഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രണത്തിലാകാത്ത സാഹചര്യത്തില് റിസര്വ് ബാങ്ക് കാല് ശതമാനം കൂടി നിരക്ക് വര്ധിപ്പിച്ചേക്കും. ദൈമാസ പണവായ്പാ നയം ഏപ്രില് ആറിനാണ് പ്രഖ്യാപിക്കുക. 2023-24 സാമ്പത്തിക വര്ഷത്തെ ആദ്യത്തെ നയപ്രഖ്യാപനമാണിത്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, 2022 മെയ്ക്കുശേഷം റിപ്പോ നിരക്കില് ഇതിനകം 2.50 ശതമാനം വര്ധന വരുത്തിയിരുന്നു. എന്നിട്ടും ആര്ബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് വിലക്കയറ്റം.

യുഎസ് ഫെഡറല് റിസര്വ്, യൂറോപ്യന് കേന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ സമീപകാല നടപടികള് വിലയിരുത്തിയശേഷമാകും തീരുമാനമെടുക്കുക.

നിലവിലെ വളര്ച്ചാ മാന്ദ്യവും പണപ്പെരുപ്പത്തിലുണ്ടായ നേരിയ കുറവും കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വര്ഷത്തെ മൂന്നാം പാദത്തില് നിരക്ക് കുറയ്ക്കാന് പണനയ സമതി തയ്യാറായേക്കാമെന്നും വിലയിരുത്തലുണ്ട്.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില് 6.52ശതമാനവും ഫെബ്രുവരിയില് 6.44ശതമാനവുമായിരുന്നു.

റീട്ടെയില് പണപ്പെരുപ്പം 2-4ശതമാനത്തിനുള്ളില് നിലനിര്ത്തുകയെന്നതാണ് ആര്ബിഐ നേരിടുന്ന വെല്ലുവിളി.

X
Top