ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പലിശ നിരക്കുകളിൽ ആർബിഐ മാറ്റം വരുത്താതിരിക്കുന്നത് തുടർച്ചയായ 10ാം തവണ; യുപിഐ വിനിമയ പരിധികളും ഉയർത്തി

മുംബൈ: റിസർവ്വ് ബാങ്ക് ധനനയ അവലോകന യോഗ തീരുമാനങ്ങൾ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. ഇത്തവണയും പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. 6.50% എന്ന തോതിൽ നിരക്കുകൾ തുടരും.

ഇത് തുടർച്ചയായ 10ാം തവണയാണ് ആർ.ബി.ഐ പലിശ നിരക്കുകളിൽ മാറ്റം വരുത്താതിരിക്കുന്നത്. 2025 സാമ്പത്തിക വർഷത്തെ ജി.ഡി.പി പ്രൊജക്ഷൻ 7.2% എന്ന നിലയിലും, പണപ്പെരുപ്പം സംബന്ധിച്ച അനുമാനം 4.5% എന്ന തോതിലും, സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) 6.25% എന്ന നിലയിലും, മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി(MSF)/ ബാങ്ക് നിരക്കുകൾ 6.75% എന്നീ നിലകളിലും മാറ്റമില്ലാതെ നില നിർത്തിയിട്ടുണ്ട്. യു.പി.ഐ പരിധികളിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്.

പണപ്പെരുപ്പം ഫ്ലെക്സിബിളായി നില നിൽക്കുന്നത് രാജ്യത്തിന്റെ വളർച്ചയ്ക്ക് അനുഗുണമാകുന്നുവെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ഭക്ഷ്യവിലക്കയറ്റത്തിലും ആശ്വാസം പ്രകടമാണ്. നിലവിൽ റീടെയിൽ പണപ്പെരുപ്പ നിരക്കുകൾ സംബന്ധിച്ച പ്രൊജക്ഷൻ 4% എന്ന തോതിലാണ്, ഇത് മുകളിലേക്കോ, താഴേക്കോ 2% മാറാമെന്ന ഫ്ലെക്ബിലിറ്റിയോടു കൂടിയാണ് പ്രൊജക്ഷൻ.

റിപ്പോ റേറ്റുമായി ബന്ധപ്പെട്ട എക്സ്റ്റേണൽ ബെഞ്ച്മാർക്ക് റേറ്റുകൾ വർധിക്കില്ല എന്നതാണ് ശ്രദ്ധേയം. വായ്പയെടുത്തവർക്ക് പ്രത്യേകിച്ച് ആശ്വസിക്കാനൊന്നുമില്ലെങ്കിലും, ഇ.എം.ഐ വർധിക്കില്ലെന്ന മെച്ചമുണ്ട്.

അതേ സമയം ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ വായ്പാ പലിശകൾ വർധിപ്പിക്കാനുള്ള സാധ്യതകൾ നില നിൽക്കുന്നുമുണ്ട്. 2022 മെയ് മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിൽ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിങ് നിരക്കുകളിൽ (MCLR) നിശ്ചയിച്ച 250 ബേസിസ് പോയിന്റുകളുടെ വർധന ഉണ്ടായിട്ടില്ല എന്നതാണ് കാരണം.

റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ മാറ്റം വരുത്താത്ത സാഹചര്യത്തിൽ റിപ്പോ റേറ്റുമായി ലിങ്ക് ചെയ്തിരിക്കുന്ന എക്സ്റ്റേണൽ ബെഞ്ച് മാർക്ക് ലെൻഡിങ് റേറ്റുകൾ (EBLR) ഉയരില്ല. ഇത് വായ്പയെടുത്തവർക്ക് ആശ്വാസം നൽകുന്ന വാർത്തയാണ്. ഇഎംഐ തോത് ഉയരാതിരിക്കും എന്നതിനാലാണ് ഇത്.

പലിശ നിരക്കുകളിൽ മാറ്റം വരുത്താത്തത് നിക്ഷേപകരെ സംബന്ധിച്ച് നിരാശാജനകമാണെന്നു പറയേണ്ടി വരും. സ്ഥിര നിക്ഷേപങ്ങളുടെ അടക്കം പലിശ വർധിക്കില്ല എന്നതാണ് കാരണം. ഇപ്പോഴത്തെ തീരുമാനം ബാങ്കിങ് സംവിധാനത്തിൽ അധിക ലിക്വിഡിറ്റി കൊണ്ടു വരാനും സഹായകമായേക്കും.

ധനനയ അവലോകനം-പ്രധാന പ്രഖ്യാപനങ്ങൾ

  • നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തെ ജി.‍ഡി.പി വളർച്ച 6.7% എന്ന തോതിൽ
  • 2012-13 മുതലുള്ള ജി.‍ഡി.പിയിലെ നിക്ഷേപ വിഹിതം ഉയർന്ന തലത്തിൽ
  • യു.പി.ഐ 123 പേ വിനിമയ പരിധി 1,000 രൂപയിൽ നിന്ന് 5,000 രൂപയായി വർധിപ്പിക്കും
  • യു.പി.ഐ ലൈറ്റ് വാലറ്റ് പരിധി 2,000 രൂപയിൽ നിന്ന് 5,000 രൂപയായി വർധിപ്പിച്ചു
  • യു.പി.ഐ ലൈറ്റിലൂടെയുള്ള ഒരു വിനിമയത്തിന്റെ പരിധി 100 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി
  • ആഭ്യന്തര ഡിമാൻഡ് വർധന, കുറഞ്ഞ ഇൻപുട് ചിലവ്, സർക്കാർ നയങ്ങൾ എന്നിവ കാരണം മാനുഫാക്ചറിങ് സെക്ടർ തിരിച്ചു വരവിന്റെ പാതയിൽ
  • രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റം, മികച്ച മൺസൂൺ ലഭിച്ചതിനാൽ താഴ്ന്നു
  • ഇന്ത്യൻ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി ആരോഗ്യപരം
  • രാജ്യത്തെ സാമ്പത്തിക രംഗം സ്ഥിരതയും, കരുത്തും പ്രകടമാക്കുന്നു.

X
Top