ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പുതിയ പെയ്മന്റ് സംവിധാനം പുറത്തിറക്കാന്‍ ആര്‍ബിഐ, അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുക ലക്ഷ്യം

ന്യൂഡല്‍ഹി: കുറഞ്ഞ ജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം (എല്‍പിഎസ്എസ്) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ആവിഷ്‌ക്കരിക്കുന്നു. പരമ്പരാഗത സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ടിജിഎസ്, നെഫ്റ്റ്, യുപിഐ പേയ്‌മെന്റ് സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ സംവിധാനം. പ്രകൃതിദുരന്തങ്ങളും യുദ്ധവും ഉണ്ടായാല്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് ഇത് വികസിപ്പിക്കുന്നത്.

2023 സാമ്പത്തികവര്‍ഷത്തിലെ ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഈ പേയ്മന്റ് സംവിധാനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ലളിതമായി, പെയ്മന്റുകള്‍ നടത്തുന്ന ഇവ കുറഞ്ഞ കൂടാതെ ഹാര്‍ഡ് വെയറിലും സോഫ്റ്റ് വെയറിലും പ്രവര്‍ത്തിക്കും. അതുകൊണ്ടുതന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താം.

സമ്പദ്വ്യവസ്ഥയുടെ സ്ഥിരത ഉറപ്പാക്കുന്നതിന് നിര്‍ണായകമായ സര്‍ക്കാര്‍, വിപണി ഇടപാടുകള്‍ പേയ്മന്റ് സംവിധാനം പ്രോസസ്സ് ചെയ്യുമെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നിലവിലുള്ളവ സങ്കീര്‍ണ്ണമായി നെറ്റ് വര്‍ക്കിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

X
Top