ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

സിബിസിഡി: ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തില്ല, പകരം പരമ്പരാഗത സംവിധാനം

ന്യൂഡല്‍ഹി: സിബിസിഡി (സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി) പ്രയോഗക്ഷമമാക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആശ്രയിക്കുക ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജിയെ ആയിരിക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം പരമ്പരാഗത ഡാറ്റബേസ് സൗകര്യങ്ങളായിരിക്കും കേന്ദ്രബാങ്ക് ഉപയോഗപ്പെടുത്തുക. ഡിഎല്‍ടി (ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്‌നോളജി) അടിസ്ഥാനമാക്കിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പരിമിതികളുണ്ടെന്ന് ആര്‍ബിഐ കരുതുന്നു.

ഇരു സാങ്കേതിക വിദ്യകളും പ്രത്യേക ഭൗതിക ലൊക്കേഷനുകളില്‍ ഒന്നിലധികം തവണ ഡാറ്റ സംഭരിക്കുന്നു. എന്നാല്‍ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നതിലാണ് വ്യത്യാസം. പരമ്പരാഗത ഡേറ്റാബേസുകളില്‍, ഒരു ആധികാരിക കേന്ദ്ര എന്റിറ്റിയാണ് ഡാറ്റകള്‍ നിയന്ത്രിക്കുന്നത്.

എന്നാല്‍ ഡിഎല്‍ടി അടിസ്ഥാനമാക്കിയുള്ള സിസ്റ്റങ്ങളില്‍, ലെഡ്ജര്‍ സാധാരണയായി വികേന്ദ്രീകൃതമായാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ഒന്നിലധികം സ്ഥാപനങ്ങള്‍ സംയുക്തമായി നിയന്ത്രിക്കുന്നതിനാല്‍ ഇവ സമന്വയിപ്പിക്കേണ്ടതുണ്ട്.

ഈ സമവായ സംവിധാനത്തിന് ഒരു ഓവര്‍ഹെഡ് ആവശ്യമാണ്. ഡിഎല്‍ടി കുറഞ്ഞ എണ്ണം ഇടപാടുകള്‍ക്കാണ് അനുയോജ്യമെന്ന് ആര്‍ബിഐ കരുതുന്നു. മാത്രമല്ല കേന്ദ്രീകൃതമായതിനാല്‍, പരമ്പരാഗത സംവിധാനങ്ങള്‍ പ്രതിരോധശേഷി ഉറപ്പാക്കുന്നു.

ഒക്ടോബറില്‍ പുറത്തിറക്കിയ സിബിഡിസി കണ്‍സെപ്റ്റ് കുറിപ്പിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പരോക്ഷമായ അല്ലെങ്കില്‍ ഹൈബ്രിഡ് സിബിഡിസി സംവിധാനത്തിനായി ഡിഎല്‍ടി ഉപയോഗപ്പെടുത്തുമെന്നും ആര്‍ബിഐ അറിയിച്ചു.

X
Top