രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ കടം കൊടുക്കലും കടം വാങ്ങലും അനുവദിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: ബോണ്ട് മാര്‍ക്കറ്റിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ കടമെടുപ്പും വാങ്ങലും അനുവദിച്ചിരിക്കയാണ്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഇത് സംബന്ധിച്ച കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനങ്ങള്‍ പ്രഖ്യാപിക്കവെ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം പറഞ്ഞത്.

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാനും കേന്ദ്രബാങ്ക് തയ്യാറായിട്ടുണ്ട്. സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ പണലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ കടമെടുക്കാനും വായ്പ നല്‍കാനും ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിര്‍ദ്ദേശിച്ചു.

” അനുയോജ്യമായ സെക്യൂരിറ്റികളില്‍ നിക്ഷേപം വിന്യസിക്കാനും പോര്‍ട്ട്ഫോളിയോ റിട്ടേണുകള്‍ വര്‍ദ്ധിപ്പിക്കാനും വിശാലമായ പങ്കാളിത്തം സുഗമമാക്കാനും ഇത് വഴിവെക്കും,” മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ദാസ് പറഞ്ഞു.

നടപടി സര്‍ക്കാര്‍ സെക്യൂരിറ്റി വിപണിയില്‍ ആഴവും പണലഭ്യതയും വര്‍ദ്ധിപ്പിക്കുമെന്നും, കാര്യക്ഷമമായ വില ഉറപ്പാക്കുമെന്നും സുഗമമായ മാര്‍ക്കറ്റ് കടമെടുപ്പ് പരിപാടി പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളെ സഹായിക്കുമെന്നും ദാസ് കൂട്ടിച്ചേര്‍ക്കുന്നു.

പാന്‍ഡെമിക്കിന് മുമ്പുള്ള സര്‍ക്കാര്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ് സമയം പുനഃസ്ഥാപിക്കുന്നതായും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. ജി-സെക് മാര്‍ക്കറ്റ് ഇനി രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കും.

X
Top