ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പ്രതീക്ഷിത വായ്പ നഷ്ടത്തിനനുസൃതമായി പ്രൊവിഷനിംഗ് നടത്താന്‍ ബാങ്കുകള്‍ തയ്യാറാകണം-ആര്‍ബിഐ

ന്യഡല്‍ഹി: വായ്പാ നഷ്ടങ്ങളില്‍ നിന്ന് ബാങ്കിംഗ് സംവിധാനത്തെ രക്ഷിക്കാന്‍ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). പ്രതീക്ഷിക്കുന്ന നഷ്ടത്തിനുസൃതമായി പ്രൊവിഷനിംഗ് നടത്താന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ആര്‍ബിഐ ചര്‍ച്ചാപേപ്പറില്‍ പറഞ്ഞു. ‘സംഭവിച്ച നഷ്ടം’ എന്നതിന് പകരം പ്രതീക്ഷിത വായ്പാ നഷ്ടം (ഇസിഎല്‍) എന്ന സമീപനത്തിലേയ്ക്ക് പ്രൊവിഷനിംഗ് നടത്തുമ്പോള്‍ ബാങ്കുകള്‍ മാറേണ്ടിയിരിക്കുന്നു.

വായ്പാ നഷ്ടം നിയന്ത്രിക്കുന്ന, ഇത്തരം വിവേകപൂര്‍ണ്ണമായ ഭേദഗതികള്‍ വരുത്താന്‍ ബാങ്കുകള്‍ തയ്യാറാകണം. എന്നാല്‍ മാത്രമേ സംവിധാനത്തിന്റെ ദൃഢത മെച്ചപ്പെടൂ, തിങ്കളാഴ്ച വൈകുന്നേരം പുറത്തിറക്കിയ ചര്‍ച്ചാ പേപ്പറില്‍ കേന്ദ്ര ബാങ്ക് പറഞ്ഞു. പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ ഒഴികെ എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും ഇസിഎല്‍ സമീപനം പുലര്‍ത്തണമെന്ന് ആര്‍ബിഐ നിഷ്‌ക്കര്‍ഷിക്കുന്നു.

ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് സ്റ്റാന്‍ഡേര്‍ഡിന്റെ (IFRS) ഇന്ത്യന്‍ പതിപ്പായ Ind-AS നടപ്പിലാക്കാന്‍ ഇതിന് മുന്‍പും കേന്ദ്രബാങ്ക് ശ്രമിച്ചിട്ടുണ്ട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ IndAS മാറ്റിവയ്ക്കുന്നതായി 2019 മാര്‍ച്ചില്‍ അര്‍ബിഐ പ്രഖ്യാപിച്ചു. അതേസമയം നോണ്‍-ബാങ്ക് ഫിനാന്‍സിംഗ് കമ്പനികള്‍ ഈ മാതൃകയാണ് പിന്തുടരുന്നത്.

X
Top