ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലൈസന്‍സിനുള്ള മൂന്ന് അപേക്ഷകള്‍ റിസര്‍വ് ബാങ്ക് തള്ളി

ന്യൂഡല്‍ഹി: സ്വകാര്യമേഖലയില്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ ആരംഭിക്കാനായി കോസ്മിയ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്, വെസ്റ്റ് എന്‍ഡ് ഹൗസിംഗ് ഫിനാന്‍സ്, അഖില്‍ കുമാര്‍ ഗുപ്ത എന്നിവ സമര്‍പ്പിച്ച അപേക്ഷകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തള്ളി. 2021 ലാണ് ചെറുകിട ധനകാര്യ ബാങ്കുകളുടെ ഓണ്‍ ടാപ് ലൈസന്‍സിംഗ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം മൂന്ന് സ്ഥാപനങ്ങളും അപേക്ഷ സമര്‍പ്പിച്ചത്.

എന്നാല്‍ ഇവ ധനകാര്യ ബാങ്ക് സ്ഥാപിക്കുന്നതിന് അര്‍ഹരല്ലെന്ന് ആര്‍ബിഐ കണ്ടെത്തുകയായിരുന്നു. വിസോഫ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവയില്‍ നിന്ന് ലഭിച്ച രണ്ട് അപേക്ഷകള്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റിസര്‍വ് ബാങ്ക് നിരസിച്ചിരുന്നു

‘ഓണ്‍-ടാപ്പ്’ ലൈസന്‍സിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം 7 അപേക്ഷകളാണ് കേന്ദ്രബാങ്കിന് ലഭിച്ചത്. ദ്വാര ക്ഷേത്രിയ ഗ്രാമീണ് ഫിനാന് ഷ്യല് സര് വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടാലി സൊല്യൂഷന് സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് മറ്റ് രണ്ട് അപേക്ഷകര്‍.

ബാക്കി അപേക്ഷകള്‍ പരിശോധിച്ചുവരികയാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

X
Top