സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

2024 സാമ്പത്തികവര്‍ഷത്തെ എംപിസി ഷെഡ്യൂള്‍ പുറത്തുവിട്ട് ആര്‍ബിഐ

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തികവര്‍ഷത്തെ (2024) പണനയ കമ്മിറ്റി (എംപിസി) മീറ്റിംഗ് ഷെഡ്യൂള്‍, ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) വെള്ളിയാഴ്ച പുറത്തിറക്കി. ആദ്യ യോഗം 2023 ഏപ്രില്‍ 3-5 തീയതികളില്‍ നടക്കും പിന്നീടുള്ളത് ജൂണ്‍ 6-8 തീയതികളിലും മൂന്നാമത്തേയും നാലാമത്തേയും അഞ്ചാമത്തേയും മീറ്റിംഗുകള്‍ ഓഗസ്റ്റ് 8-10, ഒക്ടോബര്‍ 4-6, ഡിസംബര്‍ 6-8 തീയതികളിലുമായി ഷെഡ്യൂള്‍ ചെയ്യപ്പെട്ടിരിക്കുന്നു.

ആറാമത്തെ ദ്വൈമാസ യോഗം 2024 ഫെബ്രുവരി 6-8 തീയതികളില്‍. ആര്‍ബിഐ ഗവര്‍ണറുടെ അധ്യക്ഷതയിലുള്ള ധനനയ കമ്മിറ്റിയില്‍ രണ്ട് കേന്ദ്രബാങ്ക് പ്രതിനിധികളും മൂന്ന് ബാഹ്യ അംഗങ്ങളുമാണുള്ളത്. ഭൗമ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിക്കുന്നതിനും അതനുസരിച്ച് പണനയം രൂപപ്പെടുത്താനുമാണ് എംപിസി ദ്വൈമാസ യോഗം ചേരുന്നത്.

ഫെബ്രുവരിയില്‍ നടന്ന അവസാന യോഗത്തില്‍ 25 ബേസിസ് നിരക്ക് വര്‍ദ്ധന വരുത്താന്‍ കമ്മിറ്റി തയ്യാറായി. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ആറാം വര്‍ധന. കഴിഞ്ഞമാസത്തില്‍ റിട്ടെയ്ല്‍ പണപ്പെരുപ്പം കുറഞ്ഞിരുന്നു.

അതേസമയം അതിപ്പോഴും ടോളറന്‍സ് പരിധിയായ 6 ശതമാനത്തിന് മുകളിലാണ്.

X
Top