ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

പണപ്പെരുപ്പ ലക്ഷ്യം കൈവിട്ടതിനെക്കുറിച്ചുള്ള ആര്‍ബിഐ വിശദീകരണം; റിപ്പോര്‍ട്ട് നവംബര്‍ 11 ന് സമര്‍പ്പിച്ചേയ്ക്കും

ന്യൂഡല്‍ഹി: പണപ്പെരുപ്പം പരിധി വിട്ടുയര്‍ന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന വിശദീകരണ കുറിപ്പ് നവംബര്‍ 11 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍ക്കാറിന് സമര്‍പ്പിച്ചേക്കും. ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് എക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ മാസ പണപ്പെരുപ്പ ഡാറ്റകള്‍ നവംബര്‍ 14 നാണ് കേന്ദ്രബാങ്ക് പുറത്തിറക്കുക.

അതിന് മുന്നോടിയായി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടും. ബാഹ്യ ഘടകങ്ങളായ കോവിഡ് പാന്‍ഡമിക്, റഷ്യ-ഉക്രൈന്‍ യുദ്ധം എന്നിവയാണ് പണപ്പെരുപ്പമുയര്‍ത്തിയതെന്ന് ആര്‍ബിഐ വിശ്വസിക്കുന്നു. ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഊന്നിപറയും.

പണപ്പെരുപ്പം ഇറക്കുമതി ചെയ്യപ്പെട്ടതോടെ രൂപയുടെ മൂല്യം തകര്‍ന്നു.ആര്‍ബിഐ നടത്തിയ ഇടപെടലും വരും ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങളും വിശദമാക്കപ്പെടും. എന്നാല്‍ പണപ്പെരുപ്പം കുറയ്ക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും കേന്ദ്രബാങ്ക്‌ മുന്നോട്ടുവയ്ക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

2016 ല്‍ ധനനയ ചട്ടക്കൂട് നിലവില്‍ വന്നതിനുശേഷം ആദ്യമായാണ് കേന്ദ്രബാങ്ക് വിശദീകരണകുറിപ്പ് സമര്‍പ്പിക്കുന്നത്. ചട്ടക്കൂട് പ്രകാരം മൂന്ന് പാദങ്ങളില്‍ പണപ്പെരുപ്പം 2-4 ശതമാനത്തില്‍ ഒതുങ്ങേണ്ടതുണ്ട്. എന്നാല്‍ കഴിഞ്ഞ 9 മാസങ്ങളായി സിപിഐ (കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് ) 6 ശതമാനത്തില്‍ കൂടുതലായിരുന്നു.

റിപ്പോ നിരക്ക് 1.9 ശതമാനം വര്‍ധിപ്പിച്ച് 5.9 ശതമാനമാക്കിയിട്ടും പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാനായില്ല. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. കത്ത് പുറത്തുവിടാനുള്ള പദവിയോ അധികാരമോ ആഡംബരമോ നിലവില്‍ തനിക്കില്ലെന്നും എന്നാല്‍ ഒരു ഘട്ടത്തില്‍ കത്ത് ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

X
Top