Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

പേടിഎം ബാങ്കിലൂടെ ഇന്ന് മുതല്‍ ഇടപാടുകൾക്ക് വിലക്ക്

ഹരി ഇടപാടുകൾക്കായി പേയ് ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് (പിപിബിഎല്‍) അക്കൗണ്ട് ഉപയോഗിക്കുന്ന നിക്ഷേപകര്‍ക്ക് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (ബി.എസ്.ഇ) മുന്നറിയിപ്പ്.

മറ്റു ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ പേയ് ടിഎം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡീമാറ്റ് അക്കൗണ്ടിലൂടെ ഇടപാട് നടത്താനാവില്ലെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ട്രേഡിങ് ആവശ്യങ്ങള്‍ക്കായി പിപിബിഎല്‍ അക്കൗണ്ട് മാത്രം ലിങ്കുചെയ്ത നിക്ഷേപകര്‍, ഉടനെ പുതിയ ബാങ്ക് അക്കൗണ്ട് കൂടി ചേര്‍ക്കേണ്ടി വരും. കഴിഞ്ഞ ജനുവരി 31നാണ് പിപിബിഎല്‍ അക്കൗണ്ടുകളിലെ പുതിയ നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

2024 ജനുവരി 31, ഫെബ്രുവരി 23 തീയതികളിലെ വാര്‍ത്താ കുറിപ്പുകളിലൂടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, പിപിബിഎല്‍) അക്കൗണ്ടുകളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് (മാര്‍ച്ച് 15) മുതലാണ് ആര്‍ബിഐയുടെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക.

പേയ് ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിലൂടെ നടത്തുന്ന നിക്ഷേപങ്ങള്‍, ക്രെഡിറ്റ് ഇടപാടുകള്‍, വാലറ്റുകള്‍, ഫാസ്ടാഗുകള്‍ എന്നിവയ്‌ക്കെല്ലാം നിയന്ത്രണം വരും.

എന്നാല്‍ പലിശ, ക്യാഷ്ബാക്ക്, റീഫണ്ട് എന്നിവയ്ക്ക് ഇളവുകള്‍ നല്‍കിയിട്ടുള്ളതായി ബിഎസ്ഇയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പേയ് ടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡില്‍ മാത്രം ബാങ്ക് അക്കൗണ്ടുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള നിക്ഷേപകരുടെ ഓഹരി വിപണി ഇടപാടുകളെ ഈ നിയന്ത്രണങ്ങള്‍ ബാധിക്കും.

മാര്‍ച്ച് 15 ന് ശേഷം പലിശ, ക്യാഷ്ബാക്ക് അല്ലെങ്കില്‍ റീഫണ്ടുകള്‍ പോലുള്ള നിര്‍ദ്ദിഷ്ട സാഹചര്യങ്ങളിലൊഴികെ, പിപിബിഎല്‍ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ല.

X
Top