Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ബാങ്ക് വായ്പാ വളര്‍ച്ചയില്‍ മുന്നേറ്റം

ന്യൂഡല്‍ഹി: സെപ്തംബറിലവസാനിച്ച പാദത്തില്‍ ബാങ്ക് വായ്പാ വളര്‍ച്ച തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 17.2 ശതമാനം ഉയര്‍ന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചതാണിക്കാര്യം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉയരുന്നതിന്റെ സൂചനയാണ് വായ്പാ വളര്‍ച്ച.

ഇരട്ട അക്ക വാര്‍ഷിക വളര്‍ച്ചയാണ് വായ്പ വിതരണത്തിലുണ്ടായിരിക്കുന്നതെന്ന് ത്രൈമാസ സ്റ്റാറ്റിസ്റ്റിക്‌സ് ഓണ്‍ ഡെപ്പോസിറ്റ്‌സ് ആന്‍ഡ് ക്രെഡിറ്റ് ഓഫ് എസ്സിബികള്‍: സെപ്റ്റംബര്‍ 2022′ പുറത്തിറക്കുമ്പോള്‍ റിസര്‍വ് ബാങ്ക് അറിയിക്കുകയായിരുന്നു. മുന്‍ പാദത്തില്‍ 14.2 ശതമാനവും ഒരു വര്‍ഷം മുന്‍പുള്ള സെപ്തംബര്‍ പാദത്തില്‍ 7 ശതമാനവുമായിരുന്നു വായ്പാ വളര്‍ച്ച.

നിക്ഷേപ വളര്‍ച്ച 9.8 ശതമാനമായി. ജൂണ്‍ 2021 തൊട്ട് 9.5-10.2 റെയ്ഞ്ചിലാണ് നിക്ഷേപ വളര്‍ച്ചയുണ്ടാകുന്നത്. മെട്രോപോളിറ്റന്‍ നഗരങ്ങളിലെ ബാങ്ക് ശാഖകള്‍ ഇക്കാര്യത്തില്‍ ഗ്രാമീണ, അര്‍ദ്ധ -നഗര, നഗര മേഖലകളേക്കാള്‍ മെച്ചപ്പെട്ടു.

2020 ഡിസംബര്‍ തൊട്ട് ഇതാണ് ട്രെന്‍ഡ്. മാത്രമല്ല, സ്വകാര്യ മേഖല, ബാങ്ക് നിക്ഷേപ സമാഹരണത്തില്‍, പൊതുമേഖലാ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ എന്നിവയെ മറികടന്നു. ടേം ഡെപ്പോസിറ്റുകളുടെ വാര്‍ഷിക വളര്‍ച്ച, സെപ്തംബറില്‍, 10.2 ശതമാനമായാണ് ഉയര്‍ന്നത്.

അതേസമയം കറന്റ്, സേവിംഗ്‌സ് നിക്ഷേപ വളര്‍ച്ച യഥാക്രമം 8.8 ശതമാനമായും 9.4 ശതമാനമായും കുറഞ്ഞു.ഒരു വര്‍ഷം മുന്‍പ് യഥാക്രമം 17.5 ശതമാനവും 14.5 ശതമാനവുമായിരുന്നു കറന്റ്, സമ്പാദ്യ നിക്ഷേപങ്ങള്‍. അഖിലേന്ത്യാ ക്രെഡിറ്റ്-ഡെപ്പോസിറ്റ് (സിഡി) അനുപാതം 2022 സെപ്റ്റംബറില്‍ 74.8 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ബാങ്കിംഗ് ബിസിനസില്‍ പ്രബലമായ പങ്കാളിത്തമുള്ള മെട്രോപൊളിറ്റന്‍ ബാങ്ക് ശാഖകളുടെ സിഡി അനുപാതം അതേസമയം 2022 സെപ്റ്റംബറില്‍ 87.6 ശതമാനമായി കുറഞ്ഞു. (ഒരു വര്‍ഷം മുമ്പ് 82.8 ശതമാനം).

X
Top