ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഭക്ഷ്യ വിലക്കയറ്റം വെല്ലുവിളിയെന്ന് റിസര്‍വ് ബാങ്ക്

കൊച്ചി: ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലെ ചാഞ്ചാട്ടം ധന നയ രൂപീകരണത്തില്‍ കനത്ത വെല്ലുവിളിയാണെന്ന് റിസർവ് ബാങ്ക് പ്രതിമാസ അവലോകന റിപ്പോർട്ട് വ്യക്തമാക്കി.

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പകുതിയില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 4.5 ശതമാനമാകുമെന്നും റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നു.

പച്ചക്കറി വില താഴ്ന്നു തുടങ്ങിയെങ്കിലും പൂർണമായും സ്ഥിരത നേടാനായിട്ടില്ല. ഇതോടെ അടുത്ത മാസം നടക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന നയത്തില്‍ മുഖ്യ പലിശ നിരക്ക് കുറയാനുള്ള സാദ്ധ്യത മങ്ങി.

ഇത്തവണയും പലിശ നിരക്ക് 6.5 ശതമാനമായി റിസർവ് ബാങ്ക് നിലനിറുത്തിയേക്കും.

X
Top