ന്യൂഡല്‍ഹി: വായ്പ തിരിച്ചടവിന് പെയ്മന്റ് അഗ്രഗേറ്റര്‍മാരെ(പിഎ) ഉപയോഗപ്പെടുത്താമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). അതേസമയം വായ്പാ സേവന ദാതാക്കളായി (എല്‍എസ്പി) പ്രവര്‍ത്തിക്കുന്ന പിഎകള്‍ വഴി വായ്പ തിരിച്ചടവ് സാധ്യമാകില്ല. ഡിജിറ്റല്‍ വായ്പാ മാര്‍ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള പതിവ് ചോദ്യോത്തരങ്ങളില്‍ അപക്‌സ് ബാങ്ക് പറഞ്ഞു.
‘പിഎ സേവനങ്ങള്‍ മാത്രം വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ ‘ഡിജിറ്റല്‍ ലെന്‍ഡിംഗിനെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ’ പരിധിക്ക് പുറത്തായിരിക്കും. ഒരു എല്‍എസ്പിയുടെ പങ്ക് നിര്‍വഹിക്കുന്ന ഏതൊരു പിഎയും ഡിജിറ്റല്‍ ലെന്‍ഡിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം,’ കേന്ദ്രബാങ്ക് പറയുന്നു.
വായ്പകളുടെ തിരിച്ചടവ് നേരിട്ട് ഉപഭോക്തൃ അക്കൗണ്ടുകളിലേയ്ക്ക് മാറ്റപ്പെടുമെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. ഇത് ഇടപാടുകളില്‍ പെയ്മന്റ് അഗ്രഗേറ്ററുടെ ആവശ്യകത ഇല്ലാതാക്കി. ഇതിന് പിന്നാലെ നിരവധി പിഎകള്‍ നീക്കത്തിനെതിരെ രംഗത്തെത്തി.
അവര്‍ ഇക്കാര്യത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാനും അവര്‍ തയ്യാറായി.