ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആര്‍ബിഐ എംപിസി മീറ്റിംഗ് നവംബര്‍ 3 ന്, സര്‍ക്കാറിനുള്ള വിശദീകരണ കത്ത് തയ്യാറാക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നുപാദങ്ങളില്‍ പണപ്പെരുപ്പ ലക്ഷ്യം നേടാനാകാത്ത സാഹചര്യത്തില്‍ സര്‍ക്കാറിന് വിശദീകരണം നല്‍കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിശദീകരണ കത്ത് തയ്യാറാക്കാനായി കേന്ദ്രബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി നവംബര്‍ 3 ന് യോഗം ചേരും. ലക്ഷ്യം കൈവരിക്കാനാത്തതിന്റെ കാരണങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളുമാണ് കത്തില്‍ ഉള്‍പ്പെടുത്തുക.

2016ല്‍ മോണിറ്ററി പോളിസി ചട്ടക്കൂട് നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് റിസര്‍വ് ബാങ്ക് സര്‍ക്കാറിന് വിശദീകരണ കത്ത് നല്‍കുന്നത്.

“മോണിറ്ററി പോളിസി കമ്മിറ്റിയുടെയും (എംപിസി) മോണിറ്ററി പോളിസി പ്രോസസ് റെഗുലേഷന്റെയും, ഒരു അധിക യോഗം 2022 നവംബര്‍ 3 ന് ഷെഡ്യൂള്‍ ചെയ്യുന്നു,” ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. സെപ്തംബര്‍ വരെ കഴിഞ്ഞ 10 പാദങ്ങളില്‍ എട്ടെണ്ണത്തിലും പണപ്പെരുപ്പം നിര്‍ബന്ധിത ടാര്‍ഗെറ്റ് പരിധിയായ 2-4ശതമാനത്തിന് മുകളിലായിരുന്നു. ഇതോടെയാണ് വിശദീകരണം നല്‍കാന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതമായത്.

എംപിസിയുടെ ഷെഡ്യൂള്‍ ചെയ്യാത്ത രണ്ടാമത്തെ മീറ്റിംഗാണ് നവംബര്‍ 3 ന് നടക്കുക. മെയ് മാസത്തിലായിരുന്നു ആദ്യത്തേത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ആര്‍ബിഐ പുറത്തിറക്കിയ ഷെഡ്യൂള്‍ അനുസരിച്ച്, ഏപ്രിലില്‍ തുടങ്ങി ഓരോ രണ്ട് മാസത്തിലും ആറ് മീറ്റിംഗുകള്‍ നിശ്ചയിച്ചിരിക്കുന്നു.

അവസാന യോഗം നടന്നത് സെപ്തംബര്‍ 28-30 തീയതികളിലായിരുന്നു. അടുത്തത് ഡിസംബര്‍ 5-7 തീയതികളിലായിരിക്കും. സെപ്റ്റംബര്‍ 30 ന് നടന്ന യോഗത്തില്‍ റിപ്പോ നിരക്ക് 5.90 ശതമാനമാക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായി.

50 ബേസിസ് പോയിന്റ് വര്‍ധനവാണ് അവര്‍ വരുത്തിയത്.

X
Top