Alt Image
സംസ്ഥാന ബജറ്റ്: ലക്ഷ്യം നിക്ഷേപ വളർച്ച; ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യതഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍

രണ്ടാം പാദത്തില്‍ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളില്‍ ഉയരും – ആര്‍ബിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വേഗത കൈവരിക്കുന്നുണ്ടെങ്കിലും
രണ്ടാം പാദത്തില്‍ പണപ്പെരുപ്പം സെന്‍ട്രല്‍ ബാങ്കിന്റെ കംഫര്‍ട്ട് സോണായ 6 ശതമാനത്തിന് മുകളില്‍ തുടരും,   റിസര്‍വ് ബാങ്ക് പ്രതിമാസ ബുള്ളറ്റിന്‍ അറിയിക്കുന്നു.അതേസമയം ദുര്‍ബലമായ വളര്‍ച്ചയുടേയും ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെയും ഫലമായ സ്റ്റാഗ്ഫ്‌ലേഷന് സാധ്യത കുറവാണ്.തക്കാളി വിലയിലുണ്ടായ അഭൂതപൂര്‍വമായ ഉയര്‍ച്ച മറ്റ് പച്ചക്കറികളുടെ വിലയിലേക്കും വ്യാപിച്ചു.

ഇതോടെ ജൂണ്‍ മാസത്തിലെ പണപ്പെരുപ്പ വര്‍ദ്ധനവ് ജൂലൈയിലും തുടര്‍ന്നു. കോര്‍ പണപ്പെരുപ്പം മിതത്വത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍  ചില്ലറ പണപ്പെരുപ്പം ശരാശരി 6 ശതമാനത്തിന് മുകളില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു,ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിനില്‍ പറയുന്നു.

റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലേഖനം തയ്യാറാക്കിയത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം ജൂലൈയില്‍ 7.44 ശതമാനമായി ഉയര്‍ന്നിരുന്നു. ജൂണില്‍ ചില്ലറ പണപ്പെരുപ്പം  4.87 ശതമാനമായിരുന്നു.

ശക്തമായ ആദ്യ പാദ പ്രകടനത്തിന് ശേഷം ആഗോള വീണ്ടെടുക്കല്‍ മന്ദഗതിയിലാണെന്ന് ലേഖനത്തില്‍ പറയുന്നു.വ്യാവസായ ഉല്‍പാദനവും വ്യാപാരവും ദുര്‍ബലമായതാണ് കാരണം.

X
Top