ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ആര്‍ബിഐ റഗുലേറ്ററി പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സും മെഷിന്‍ ലേണിംഗും, മേല്‍നോട്ടത്തിനായി ആഗോള കണ്‍സോള്‍ട്ടന്‍സി സ്ഥാപനം

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗും ഉപയോഗിക്കുന്നതിന് സൂപ്പര്‍വൈസറി പ്രവര്‍ത്തനങ്ങള്‍ക്കായി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്, മക്കിന്‍സി, ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (ഇന്ത്യ) എന്നിവയുള്‍പ്പെടെ ഏഴ് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെ റിസര്‍വ് ബാങ്ക് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവ ഉയോഗിച്ച് വലിയ ഡാറ്റാബേസ് വിശകലനം ചെയ്യാനും ബാങ്കുകളുടേയും എന്‍ബിഎഫ്സികളുടേയും മേലുള്ള റെഗുലേറ്ററി മേല്‍നോട്ടം മെച്ചപ്പെടുത്താനുമാണ് ശ്രമം. ഇതിനായി ബാഹ്യ വിദഗ്ധരെ നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്.

സൂപ്പര്‍വൈസറി ഇന്‍പുട്ടുകള്‍ സൃഷ്ടിക്കുന്നതിന് അഡ്വാന്‍സ്ഡ് അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവ ഉപയോഗിക്കാനും കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നതിനുള്ള താല്‍പ്പര്യ പ്രകടനങ്ങള്‍ (ഇഒഐ) ക്ഷണിക്കാനും തീരുമാനിച്ചു. പ്രോസസ് ഫോര്‍ പ്രൊപ്പോസല്‍ (ആര്‍എഫ്പി) യില്‍ പങ്കെടുക്കുന്നതിന് ഏഴ് അപേക്ഷകരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്, ആര്‍ബിഐ രേഖ പറയുന്നു.

ആക്സെഞ്ചര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്,ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്; ഡിലോയിറ്റ് തൂഷ് തൊമാറ്റ്‌സു, ഏര്‍ണണസ്റ്റ് ആന്‍ഡ് യംഗ്, കെപിഎംജി അഷ്വറന്‍സ് ആന്‍ഡ് കണ്‍സള്‍ട്ടിംഗ് സര്‍വീസസ്, മക്കിന്‍സി ആന്‍ഡ് കമ്പനി; പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഏഴ് സ്ഥാപനങ്ങള്‍.

X
Top