Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന് പിഴ ചുമത്തി ആര്‍ബിഐ

ന്യൂഡല്‍ഹി: എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 5 ലക്ഷം രൂപ പിഴ ചുമത്തി. നാഷണല്‍ ഹൗസിംഗ് ബാങ്കിന്റെ (എന്‍എച്ച്ബി) വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ദ ഹൗസിംഗ് ഫിനാന്‍സ് കമ്പനീസ് ഡയറക്ഷന്‍സ് 2010 ലെ ചില വ്യവസ്ഥകള്‍, നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ എല്‍ഐസി ഹൗസിംഗ് പാലിച്ചില്ലെന്ന് കേന്ദ്രബാങ്ക് പറയുന്നു.

ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട്, സൂപ്പര്‍വൈസറി ലെറ്റര്‍, ബന്ധപ്പെട്ട കത്തിടപാടുകള്‍ എന്നിവ കൂടാതെ നിയമപരമായ പരിശോധനയും ആര്‍ബിഐ നടത്തി. തുടര്‍ന്ന്, നിക്ഷേപകര്‍ക്ക് അനുകൂലമായി ഫ്‌ലോട്ടിംഗ് ചാര്‍ജ് സൃഷ്ടിക്കുന്നതില്‍ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് പരാജയപ്പെട്ടുവെന്ന് കണ്ടെത്തുകയായിരുന്നു. നേരത്തെ ഇക്കാര്യത്തില്‍ കമ്പനിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

‘നാഷണല്‍ സെക്ഷന്‍ 49ലെ ഉപവകുപ്പ് (3) ക്ലോസ് (എഎ),സെക്ഷന്‍ 52 എയിലെ ഉപവകുപ്പ് (1) ലെ ക്ലോസ് (ബി), ഹൗസിംഗ് ബാങ്ക് ആക്ട്, 1987 (എന്‍എച്ച്ബി ആക്റ്റ്), വ്യവസ്ഥകള്‍ പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു.

X
Top