ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആർബിഐ വീണ്ടും ശക്തമാക്കിയേക്കും

കൊച്ചി: ഭക്ഷ്യ വിലക്കയറ്റം അതിരൂക്ഷമായതിനാൽ റിസർവ് ബാങ്ക് നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ വീണ്ടും ശക്തമാക്കിയേക്കും.

ഉഷ്ണ തരംഗം ഇന്ത്യയുടെ പ്രധാന കാർഷിക മേഖലകളിൽ കനത്ത ഉത്പാദന തകർച്ച സൃഷ്ടിച്ചതിനാൽ പച്ചക്കറികൾ, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പയർ വർഗങ്ങൾ എന്നിവയുടെ വില കുത്തനെ കൂടുമെന്നാണ് വിപണി വൃത്തങ്ങൾ പ്രവചിക്കുന്നത്.

പച്ചക്കറി വില കഴിഞ്ഞ ദിവസങ്ങൾ പൊടുന്നനെ കുതിച്ചുയർന്നിരുന്നു. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പല കാർഷിക ഉത്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങൾ ഭാഗികമായി ഒഴിവാക്കിയതിനാൽ ആഭ്യന്തര വില മുകളിലേക്ക് നീങ്ങുകയാണ്.

ഇതോടെ വിപണിയിലെ പണലഭ്യത കുറയ്ക്കാൻ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് വീണ്ടും ഉയർത്താൻ നിർബന്ധിതരാകുമെന്ന ആശങ്ക അനലിസ്റ്റുകൾ പ്രകടിപ്പിക്കുന്നു.

രണ്ട് വർഷം മുൻപ് വിലക്കയറ്റം അതിരൂക്ഷമായതോടെയാണ് റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് തുടർച്ചയായി വർദ്ധിപ്പിക്കാൻ തുടങ്ങിയത്.

ഇക്കാലയളവിൽ റിസർവ് ബാങ്കിൽ നിന്നും വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് 2.5 ശതമാനം വർദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിന് ശേഷം പലിശ നിരക്കിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.

X
Top