
ന്യൂഡല്‍ഹി: യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിക്ഷേപങ്ങളുള്ള കമ്പനികള്‍ക്ക് വായ്പ നല്‍കുമ്പോള്‍ കരുതലെടുക്കണമെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ബാങ്കുകളെ ഉപദേശിച്ചു. മാന്ദ്യം ആസന്നമായ സാഹചര്യത്തിലാണ് ആര്‍ബിഐ ഇടപെടലുണ്ടായിരിക്കുന്നത്. റഷ്യയുമായും മറ്റ് രാജ്യങ്ങളുമായും വ്യാപാരം സുഗമമാക്കുന്നതിന് പ്രത്യേക രൂപ വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളെ ആര്‍ബിഐ പ്രേരിപ്പിക്കുന്നുണ്ട്.
ആഭ്യന്തര വായ്പാ വളര്‍ച്ച ആരോഗ്യകരമാക്കുന്നതിന് മേഖല ക്വാട്ട നിലനിര്‍ത്തണമെന്ന് കേന്ദ്രബാങ്ക് നിര്‍ദ്ദേശിച്ചു. പൊതുമേഖല ബാങ്ക് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗവര്‍ണര്‍ ശക്തികാന്തദാസാണ് ഇക്കാര്യം പറഞ്ഞത്. നവംബര്‍ 16 നാണ് മീറ്റിംഗ് നടന്നത്.
റഷ്യയ്ക്കെതിരായ ഉപരോധമാണ് ഇന്ത്യന്‍ രൂപയില്‍ വിദേശ വ്യാപാരത്തിനുള്ള വ്യവസ്ഥകള്‍ക്ക് പിന്നിലെ പ്രധാന കാരണം.ഈ വര്‍ഷം ജൂലൈയില്‍, ഇന്ത്യന്‍ രൂപയുടെ വിദേശ വ്യാപാരത്തെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു,.ഇത് ഡോളറിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും രൂപയെ ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ളതായിരുന്നു.
ഈ ക്രമീകരണത്തിന് കീഴില്‍, റുപീ ഡ്രോയിംഗ് അറേഞ്ച്മെന്റുകള്‍ക്ക് (ആര്‍ഡിഎ) കീഴില്‍, ഒരു പങ്കാളി രാജ്യത്തെ ബാങ്ക് പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറക്കുന്നു. ഇന്ത്യന്‍ ഇറക്കുമതിക്കാര്‍ക്ക് ഈ അക്കൗണ്ടുകളിലേക്ക് തുക രൂപയില്‍ അടയ്ക്കാം.
ഈ വരുമാനം (ഇന്ത്യന്‍ ഇറക്കുമതിയില്‍ നിന്നുള്ള) ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് നല്‍കുന്നതിന് ഉപയോഗിക്കാം.എന്നിരുന്നാലും, പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപരോധത്തെ ഭയന്ന് ബാങ്കുകള്‍ വിമുഖത കാണിക്കുകയും രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.