Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ആദ്യ ബോണ്ട് ലേലം ഏപ്രില്‍ 6ന്, സമാഹരിക്കുക 8000 കോടി രൂപ

ന്യൂഡല്‍ഹി: ഏപ്രില്‍ 6 ന് റിസര്‍വ് ബാങ്ക് പുതിയ അഞ്ച് വര്‍ഷ സര്‍ക്കാര്‍ ബോണ്ടുകള്‍ (2028 ല്‍ കാലാവധി പൂര്‍ത്തിയാകുന്നത്) പുറത്തിറക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ബോണ്ട് ലേലത്തില്‍, 8,000 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. 2028, 2033, 2052 വര്‍ഷങ്ങളില്‍ കാലാവധി പൂര്‍ത്തിയാകുന്ന മൂന്ന് സെക്യൂരിറ്റികളുടെ ലേലങ്ങളിലൂടെ 33,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ സ്വരൂപിക്കുക.

ഓരോ സെക്യൂരിറ്റിയിലും 2,000 കോടി രൂപ വരെ അധിക സബ്‌സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനുമുണ്ട്.2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സെക്യൂരിറ്റികള്‍ വഴി കേന്ദ്രം 8.88 ലക്ഷം കോടി രൂപ കടമെടുക്കും. ഇത് മുഴുവന്‍ വര്‍ഷ എസ്റ്റിമേറ്റിന്റെ 57.6 ശതമാനമാണ്.

എല്ലാ വെള്ളിയാഴ്ചകളിലുമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സര്‍ക്കാരിന് വേണ്ടി ബോണ്ട് ലേലങ്ങള്‍ നടത്തുക. ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രതിവാര ബോണ്ട് ലേലം 31,000 കോടി മുതല്‍ 39,000 കോടി രൂപ വരെയാകും.

മുഴുവന്‍ വര്‍ഷ വായ്പ എസ്റ്റിമേറ്റ് 15.43 ലക്ഷം കോടി രൂപ.

X
Top