Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

നിരക്ക് വര്‍ധനവിന്റെ തോത് ആര്‍ബിഐ കുറയ്ക്കുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി:നിരക്ക് വര്‍ദ്ധനവിന്റെ തോത് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തയ്യാറായേക്കും. ഒക്ടോബര്‍ മാസ പണപ്പെരുപ്പം മൂന്നുമാസത്തെ താഴ്ചയിലെത്തിയതോടെയാണ് ഇത്. ഡിസംബറില്‍ 35 ബേസിസ് പോയിന്റ് വര്‍ദ്ധനവായിരിക്കും ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഏര്‍പെടുത്തുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ച്ചയായി 3 തവണ 50 ബേസിസ് പോയിന്റ് വര്‍ദ്ധനവേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ മാസ പണപ്പെരുപ്പം 6.7 ശതമാനമായി ചുരുങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദഗ്ധര്‍ ഇങ്ങിനെയൊരു നിഗമനത്തിലെത്തിയത്. മെയ് മാസം തൊട്ട് ഇതുവരെ 190 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിനാണ് ആര്‍ബിഐ തുനിഞ്ഞത്.

ഇതോടെ റിപ്പോ നിരക്ക് 5.90 ശതമാനമായി. ഡിസംബര്‍ 7 ലെ യോഗത്തില്‍ 35 ബേസിസ് പോയിന്റും ഫെബ്രുവരിയില്‍ 25 ബേസിസ് പോയിന്റും നിരക്ക് വര്‍ദ്ധിപ്പിക്കാനായിരിക്കും ആര്‍ബിഐ ശ്രമിക്കുക, നൊമൂറ സാമ്പത്തിക ശാസ്ത്രജ്ഞര്‍ സോനാല്‍ വര്‍മയും ഔറോദീപ് നന്ദിയും പറയുന്നു. ഇതുവഴി റിപ്പോ നിരക്ക് 6.5 ശതമാനമാക്കാന്‍ കേന്ദ്രബാങ്കിന് സാധിക്കും.

ബാര്‍ക്ലേസ് പ്രതീക്ഷിക്കുന്നത് പണപ്പെരുപ്പം നവംബറില്‍ 6.5 ശതമാനമായി കുറയുമെന്നാണ്. ഇതോടെ 35 ബേസിസ് പോയിന്റിലേയ്ക്ക് വര്‍ദ്ധനവ് ചുരുങ്ങും. പിന്നീട് ന്യൂട്രല്‍ നിലപാടായിരിക്കും ആര്‍ബിഐ എടുക്കുക.

ഇന്ത്യ റേറ്റിംഗ്‌സ് 25 ബിപിഎസ് വര്‍ദ്ധനവിനായി നിലകൊള്ളുമ്പോള്‍ കോടക് മഹീന്ദ്ര ബാങ്കും 35 ബേസിസ് പോയിന്റിന്റെ വക്താക്കളാണ്. ഉയര്‍ന്ന നിരക്ക് വര്‍ദ്ധന സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തെ ബാധിക്കുമെന്ന് വിദഗ്ധര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഒക്ടോബറില്‍ മൂന്നുമാസത്തെ താഴ്ചയിലെത്തിയെങ്കിലും തുടര്‍ച്ചയായ പത്താം മാസത്തിലും പണപ്പെരുപ്പം ടോളറന്‍സ് പരിധിയായ 6 ശതമാനത്തിന് മുകളിലാണ്.

X
Top