Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പണനയ പ്രഖ്യാപനം വെള്ളിയാഴ്ച്ച; നിരക്കിൽ ആർബിഐ അരശതമാനം വര്‍ധന വരുത്തിയേക്കുമെന്ന് സൂചന

മുംബൈ: വെള്ളിയാഴ്ചത്തെ പണവായ്പ നയ പ്രഖ്യാപനത്തില് നിരക്കില് അര ശതമാനം വര്ധന വരുത്തിയേക്കുമെന്ന് വിലയിരുത്തല്. ഉയര്ന്നുനില്ക്കുന്ന പണപ്പെരുപ്പവും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാകും ഇതിന് പ്രേരണയാകുക.

നിരക്കില് 25 മുതല് 50 ബേസിസ് പോയന്റിന്റുവരെ വര്ധനവാകും ഉണ്ടാകുകയെന്നാണ് വിലയിരുത്തല്. റിപ്പോ നിരക്ക് 5.40ശതമാനത്തിലെത്തിക്കുകയെന്ന ലക്ഷ്യമാണ് ആര്ബിഐക്കുമുന്നിലുള്ളത്. മെയ് മാസത്തിലെ അസാധാരണ യോഗത്തില് 40 ബേസിസ് ബോയന്റും ജൂണില് അരശതമാനവുമാണ് നിരക്ക് ഉയര്ത്തിയത്. ഇതോടെ നിരക്കില് 0.90ശതമാനം വര്ധനവരുത്തിക്കഴിഞ്ഞു.

ആഗോളതലത്തിലുള്ള നിരക്ക് വര്ധനവിന്റെ ഭാഗമായി വന് തോതില് വിദേശ നിക്ഷേപമാണ് രാജ്യത്തുനിന്ന് പുറത്തേയ്ക്കൊഴുകിയത്. രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലവാരമായ 80ലേയ്ക്കെത്തുകയും ചെയ്തു.

കഴിഞ്ഞയാഴ്ചയിലെ യു.എസ് ഫെഡറല് റിസര്വ് യോഗത്തില് നിരക്കില് മുക്കാല് ശതമാനം വര്ധനവാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ പണപ്പെരുപ്പം ആര്ബിഐയുടെ ക്ഷമതാ പരിധിയായ ആറുശതമാനത്തിന് മുകളില് തുടരുന്നതിനാല് നിരക്ക് വര്ധിപ്പിക്കാതെ മുന്നോട്ടുപേകാന് കഴിയില്ലെന്നാണ് വിലയിരുത്തല്. തുടര്ച്ചയായി ആറാമത്തെ മാസമാണ് പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില് തുടരുന്നത്. ജൂണില് 7.01ശതമാനമായിരുന്നു വിലക്കയറ്റം.

X
Top