Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

25 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനവിന് ആര്‍ബിഐ തയ്യാറാകും – റോയിട്ടേഴ്‌സ് പോള്‍

ന്യൂഡല്‍ഹി: 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാകുമെന്ന് റോയിട്ടേഴ്‌സ് പോള്‍. ഇതോടെ റിപ്പോ 6.75 ശതമാനമാകും. പിന്നീടുള്ള ഒരു വര്‍ഷത്തില്‍ നിരക്ക് മാറ്റമില്ലാതെ തുടരും.

പോളില്‍ പങ്കെടുത്ത 62 പേരില്‍ 49 പേരും 25 ബേസിസ് പോയിന്റ് വര്‍ധന പ്രതീക്ഷിക്കുമ്പോള്‍ 13 പേര്‍ മാത്രമാണ് നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് പ്രവചിച്ചത്. പണപ്പെരുപ്പം നിയന്ത്രണവിധേയമായാല്‍ മാത്രമേ നിരക്ക് കുറയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കൂവെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നടപ്പ് സാമ്പത്തികവര്‍ഷത്തെ പണപ്പെരുപ്പം 6.7 ശതമാനമാകുമെന്നാണ് പോള്‍ കണക്കുകൂട്ടുന്നത്. പിന്നീട് അത് 5.2 ശതമാനമായി കുറയും. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം യഥാക്രമം 6.52 ശതമാനവും 6.44 ശതമാനവുമായിരുന്നു.

ആര്‍ബിഐ ടോളറന്‍സ് ബാന്‍ഡിനേക്കാള്‍ അധികം.
നടപ്പ് സാമ്പത്തികവര്‍ഷത്തിലെ വളര്‍ച്ച അനുമാനം 6.9 ശതമാനമാകുമെന്നും പോളില്‍ പങ്കെടുത്തവര്‍ പ്രവചിച്ചു. അടുത്ത വര്‍ഷത്തില്‍ വളര്‍ച്ച 6 ശതമാനമായി കുറയും.

കോര്‍ പണപ്പെരുപ്പം വിട്ടുമാറാതെ തുടരുന്നതാണ് നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമാകുന്നത്, ക്വാന്റ്ഇക്കോയിലെ സാമ്പത്തിക വിദഗ്ധന്‍ വിവേക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 6 നാണ് നിരക്ക് വര്‍ദ്ധന ചര്‍ച്ച ചെയ്യാനായി ആര്‍ബിഐ യോഗം ചേരുന്നത്.

X
Top