ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ചെറിയ തോതിലുള്ള നിരക്ക് വര്‍ദ്ധനവിലേയ്ക്ക് ആര്‍ബിഐ തിരിയുമെന്ന് പ്രവചനം

ന്യൂഡല്‍ഹി: ചെറിയ നിരക്ക് വര്‍ധനവുകളിലൂടെ പണനയം കര്‍ശനമാക്കുന്ന രീതി ആയിരിക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തുടര്‍ന്ന് അവലംബിക്കുകയെന്ന് കാപിറ്റല്‍ എക്കണോമിക്‌സിലെ സീനിയര്‍ ഇന്ത്യ എക്കണോമിസ്റ്റ് ശിലന്‍ ഷാ. 50 ബിപിഎസ് വര്‍ദ്ധനവുമായി സെപ്തംബര്‍ അവസാനം വരെ ആര്‍ബിഐ പലിശ നിരക്ക് കര്‍ശനമാക്കല്‍ തുടര്‍ന്നുവെന്നും ഇനി നയങ്ങള്‍ ലഘൂകരിക്കാന്‍ അംഗങ്ങള്‍ തയ്യാറാകുമെന്നും അദ്ദേഹം പറയുന്നു.

വളര്‍ച്ചയില്‍ നിന്ന് പണപ്പെരുപ്പത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ മെയ് മുതല്‍ 190 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്കാണ് മോണിറ്ററി പോളിസി കമ്മിറ്റി തയ്യാറായത്. ക്രമേണയുള്ള 40-50 ബേസിസ് പോയന്റ് വര്‍ധനവാണ് ഇതിനായി വരുത്തിയത്. ഇനിയുള്ളത്‌ 25 ബേസിസ് പോയിന്റിലേയ്‌ക്കൊതുക്കാനായിരിക്കും അവര്‍ ശ്രമിക്കുക, ഷാ പറയുന്നു.

190 ബേസിസ് പോയിന്റ് കൂട്ടിയതിന് ശേഷം സാവകാശത്തില്‍ മാത്രമേ അടുത്തത് പാടൂവെന്ന് നിര്‍ബന്ധം പിടിക്കുകയാണ് എംപിസി അംഗമായ പ്രൊഫ. ജയന്ത് വര്‍മ്മ. ഇതുവരെയുള്ള നടപടികളുടെ ഫലം കണ്ടുതുടങ്ങുന്നതുവരെ കാത്തിരിക്കാനാണ് അദ്ദേഹത്തിന്റെ ഉപദേശം. ഡോവിഷ് നയങ്ങളുടെ വക്താവായി കണക്കാക്കപ്പെടുന്ന ആഷിമ ഗോയല്‍ ചെറിയ തോതിലുള്ള നിരക്കിലേയ്ക്ക്‌ റിസര്‍വ് ബാങ്ക് തിരിയണമെന്ന പക്ഷക്കാരിയാണ്.

ഇവരുടെ രണ്ട് വോട്ട് അടുത്ത മോണിറ്ററി പോളിസി മീറ്റിംഗില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന് ശിലന്‍ ഷാ വിശദീകരിക്കുന്നു.

X
Top