ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയേക്കും

മുംബൈ: വരുന്ന സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ദ്വൈമാസ പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 25 ബേസിസ് പോയന്റ് വ‌ർദ്ധന വരുത്തിയേക്കുമെന്ന് വിലയിരുത്തൽ.

ഏപ്രിൽ മൂന്നുമുതൽ അഞ്ചുവരെയാണ് 2023- 24 സാമ്പത്തിക വർഷത്തെ ആദ്യത്തെ പണനയ അവലോകന യോഗം നടക്കുക. റീട്ടെയ്ൽ പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലായി തുടരുകയും യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുകയും ചെയ്ത സാഹചര്യത്തിൽ ആർ.ബി.ഐയും നിരക്ക് ഉയർത്താനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

റീട്ടെയ്ൽ പണപ്പെരുപ്പവും ആഗോള ബാങ്കിംഗ് മേഖലയിൽ അടുത്തിടെ അനുഭവപ്പെട്ട പ്രതിസന്ധിയുമാകും അവലോകന യോഗത്തിൽ പ്രധാനമായും പരിഗണിക്കുക. യു.എസ്. ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും ബാങ്ക് ഒഫ് ഇംഗ്ലണ്ടും സ്വീകരിച്ച നിലപാടുകൾ പ്രധാനമാണ്.

2022 മെയ് മുതൽ കേന്ദ്രബാങ്ക് ബേസിസ് പോയന്റിൽ വർദ്ധന വരുത്തിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരിയിൽ നടന്ന അവസാന ദ്വൈമാസ അവലോകന യോഗത്തിൽ ആർ.ബി.ഐ റിപ്പോ നിരക്ക് 25 ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ബേസിസ് പോയിന്റ് 6.50 ശതമാനമായി.

ഉപഭോക്തൃ വില സൂചിക (സി.പി.ഐ)അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയിൽ 6.52 ശതമാനവും ഫെബ്രുവരിയിൽ 6.44 ശതമാനവും ആയിരുന്നു. കഴിഞ്ഞ രണ്ടുമാസങ്ങളിൽ പണപ്പെരുപ്പം 6.5 ശതമാനവും 6.4 ശതമാനവുമായിരുന്നു.

അതുകൊണ്ടുതന്നെ ആർ.ബി.ഐ വീണ്ടും നിരക്ക് 25 ശതമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഒഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസ് അഭിപ്രായപ്പെട്ടു. ഈ സൈക്കിളിലെ അവാസാന നിരക്ക് വർദ്ധനയാവുമിത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആഗോള ബാങ്കിംഗ് പ്രതിസന്ധി നിലനിൽക്കുകയും യു.എസ്. ഫെഡ്. റിസർവ് പലിശ നിരക്ക് ഉയർത്തുകയും ചെയ്ത സാഹചര്യത്തി. ഇന്ത്യൻ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വർദ്ധിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള സാഹചര്യമാണ് ഉള്ളതെന്ന് പി.ഡബ്ല്യു.സി. ഇക്കണോമിക് അഡ്വൈസറി സർവീസ് പാർട്ണർ റാണെൻ ബാനർജി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അവലോകന യോഗത്തിൽ രണ്ട് അംഗങ്ങൾ നിരക്ക് വർദ്ധനവിനെ എതിർത്തിരുന്നു. ഇത്തവണ കൂടുതൽ പേർ നിരക്ക് വർദ്ധനയ്ക്കെതിരേ നിലപാട് എടുക്കമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2023-24 സാമ്പത്തിക വർഷം ആറ് മോണിറ്ററി പോളിസി കമ്മിറ്റിയാണ് വിളിച്ചുചേർക്കുക. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഉക്രെയ്ൻ യുദ്ധവും അമേരിക്കൻ പലിശനിരക്ക് വർദ്ധവും ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ സാമ്പത്തികരംഗം സുസ്ഥിരമാണെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് നേരത്തെ പ്രസ്താവിച്ചിരുന്നു.

X
Top