Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

2022: ആര്‍ബിഐ നടപടി നേരിട്ടത് 180 ലധികം സഹകരണ ബാങ്കുകള്‍

ന്യൂഡല്‍ഹി: 2022 ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 180-ലധികം സഹകരണ ബാങ്കുകള്‍ക്ക് പിഴ ചുമത്തി. ചരിത്രത്തിലെ ഉയര്‍ന്ന നിരക്കാണിത്.
ഡിസംബര്‍ 19, 12 തീയതികളില്‍ മാത്രം യഥാക്രമം 20, 13 സഹകരണ ബാങ്കുകള്‍ ആര്‍ബിഐ നടപടി നേരിടേണ്ടി വന്നു. 2022 ല്‍ ചുമത്തപ്പെട്ട പിഴകളില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ സംഭാവന നല്‍കയതിനുള്ള് 1.25 ലക്ഷം പിഴയും ഉള്‍പ്പെടുന്നു.

നിര്‍ബന്ധിത ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍) ബഫര്‍ നിലനിര്‍ത്താത്തതിന് 1.5 ലക്ഷം; ശക്തമായ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിന് 4 ലക്ഷം രൂപ, ബില്‍ കിഴിവ് സംബന്ധിച്ച നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് ് 1.25 കോടി രൂപ തുടങ്ങിയവയാണ് മറ്റ് കാരണങ്ങളും പിഴയും. രണ്ട് വര്‍ഷം മുമ്പാണ് പിഴ ചുമത്തുന്നതുള്‍പ്പടെയുള്ള മുഴുവന്‍ അധികാരങ്ങളും കേന്ദ്രസര്‍ക്കാര്‍ റെഗുലേറ്ററിന് ലഭ്യമാക്കിയത്.

പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ ബാങ്കുകളിലെ ക്രമക്കേടുകള്‍ പരസ്യമായതിനെത്തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ് (സഹകരണ സംഘങ്ങള്‍ക്ക് ബാധകമായത്) ഭേദഗതി ചെയ്തു. 2020 ജൂണില്‍, സഹകരണ ബാങ്കുകളുടെ മേല്‍നോട്ട അധികാരം ആര്‍ബിഐയ്ക്ക് നല്‍കി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കപ്പെട്ടു.

2020,2021 വര്‍ഷങ്ങളില്‍ യഥാക്രമം 22, 124 സഹകരണ ബാങ്കുകളാണ് കേന്ദ്രബാങ്ക് നടപടി നേരിട്ടത്.

X
Top