Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

തമിഴ്‌നാട് മെർക്കന്റൈൽ ബാങ്കിന് പുതിയ ശാഖകൾ തുറക്കാൻ അനുമതി

മുംബൈ: പുതിയ ശാഖകൾ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നീക്കിയതായി തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 2022 ഒക്ടോബർ 21 നാണ് ബാങ്കിന് ഇത് സംബന്ധിച്ച ആർബിഐയുടെ അനുമതി ലഭിച്ചത്.

ഈ കഴിഞ്ഞ 2022 സെപ്റ്റംബർ 15-നാണ് ബാങ്കിന്റെ ഓഹരികൾ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്തത്. ഭാവി ഫണ്ടിംഗ് ആവശ്യകതകൾ നിറവേറ്റുന്നതിനായി ഇഷ്യൂവിൽ നിന്നുള്ള വരുമാനം അതിന്റെ ടയർ-1 മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിനായി വിനിയോഗിക്കാൻ ബാങ്ക് ഉദ്ദേശിക്കുന്നു.

രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യ ബാങ്കുകളിലൊന്നാണ് തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്. ഇത് പ്രാഥമികമായി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ), കാർഷിക, റീട്ടെയിൽ ഉപഭോക്താക്കൾ എന്നിവർക്ക് വിപുലമായ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഏകദേശം 5.08 ദശലക്ഷത്തിന്റെ ഉപഭോക്തൃ അടിത്തറയുള്ള ബാങ്കിന് നിലവിൽ 509 ശാഖകളുണ്ട്, അതിൽ 106 ശാഖകൾ ഗ്രാമപ്രദേശങ്ങളിലും 247 എണ്ണം അർദ്ധ നഗരങ്ങളിലും 80 എണ്ണം നഗരങ്ങളിലുമാണ്.

X
Top