ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സിസിഐഎല്‍ ഓഡിറ്റ് ചെയ്യാനുള്ള ആവശ്യം യൂറോപ്യന്‍ റെഗുലേറ്റര്‍മാര്‍ ഉപേക്ഷിക്കണം; ഇതിനായി സമ്മര്‍ദ്ദം ചെലുത്തണമെന്ന് വിദേശ ബാങ്കുകളോട് ആര്‍ബിഐ

ന്യൂഡല്‍ഹി: ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (സിസിഐഎല്‍) ഓഡിറ്റ് ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമുള്ള ആവശ്യകതകള്‍ പിന്‍വലിക്കാന്‍ യൂറോപ്യന്‍ റെഗുലേറ്റര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യൂറോപ്യന്‍ ബാങ്കുകളോടാവശ്യപ്പെട്ടു. ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (സിസിഐഎല്‍) ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (ഐസിസിഎല്‍) ബാങ്ക് ഓഫ് ഇംഗ്ലണ്ടി(ബിഒഇ)ന്റെയും യൂറോപ്യന്‍ സെക്യൂരിറ്റീസ് ആന്റ് മാര്‍ക്കറ്റ്‌സ് അതോറിറ്റിയുടേയും (എസ്മ) ഉപരോധം നേരിടാനൊരുങ്ങുകയാണ്. ഇത് കാരണമുള്ള സ്തംഭനാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് വിദേശ ബാങ്കുകള്‍ ആര്‍ബിഐയെ സമീപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ആര്‍ബിഐ മേല്‍പറഞ്ഞ ആവശ്യം മുന്നോട്ട് വച്ചത്. പരിശോധന അനുവദിച്ചില്ലെങ്കില്‍ 2023 ഏപ്രില്‍ 30 ന് ഉപരോധം നിലവില്‍ വരും എന്നാണ് എസ്മ പറയുന്നത്. സിസിഐഎല്‍,ഐസിസിഎല്‍,എന്‍എസ്ഇ ക്ലിയറിംഗ് ലിമിറ്റഡ്, മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ക്ലിയറിംഗ് ലിമിറ്റഡ് (MCXCCL), ഇന്ത്യ ഇന്റര്‍നാഷണല്‍ ക്ലിയറിംഗ് കോര്‍പ്പറേഷന്‍ (IFSC) ലിമിറ്റഡ് (IICC), എന്‍എസിഇ ഐഎഫ്എസ് സി ക്ലിയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (NICCL) എന്നിവയാണ് എസ്മയുടെ അന്ത്യശാസനം നേരിടുന്നത്. ഇതില്‍ എന്‍എസ് സിസിഎല്‍, എംസിഎക്സ് സിസിഎല്‍ മേല്‍നോട്ടം സെബിയും ഐഐസിസി, എന്‍ഐസിസിഎല്‍ എന്നിവ ഐഫ്എസ് സിഎയും നടത്തുന്നു.

മേല്‍പറഞ്ഞ സിസിപികളില്‍ പരിശോധനവേണമെന്നാണ് എസ്മയുടെ ആവശ്യം. എന്നാല്‍ ആഭ്യന്തര മേല്‍നോട്ട സംവിധാനം ശക്തമാണെന്നും ഒരു വിദേശ റെഗുലേറ്റര്‍ അവ പരിശോധിക്കേണ്ട ആവശ്യമില്ലെന്നുമാണ് ഇന്ത്യന്‍ റെഗുലേറ്റര്‍മാര്‍ പറയുന്നത്. 2017 ലാണ് പ്രാദേശിക റെഗുലേറ്റര്‍മാര്‍ എസ്മയുമായി കരാറിലേര്‍പ്പെടുന്നത്. എന്നാല്‍ പുതിയ നിബന്ധനകള്‍ ചേര്‍ത്ത് കരാര്‍ പുതുക്കാന്‍ എസ്മ ആഗ്രഹിക്കുന്നു.

ഇത് പ്രകാരം ഇന്ത്യന്‍ ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍ പരിശോധിക്കാന്‍ അധികാരം ലഭ്യമാകണം. വിദേശ റെഗുലേറ്റര്‍മാരുടെ വിലക്ക് നിലനില്‍ക്കുന്ന പക്ഷം, ഇന്ത്യയിലെ യൂറോപ്യന്‍ ബാങ്കുകള്‍ക്ക് വിദേശനാണ്യ വിനിമയ ഫോര്‍വേഡുകള്‍ (13 മാസം വരെ കാലാവധിയുള്ളത്) നടത്താന്‍ കഴിയില്ല.കറന്‍സി, പലിശ നിരക്ക് ഏറ്റക്കുറച്ചിലുകള്‍ ഹെഡ്ജ് ചെയ്യാന്‍ കോര്‍പറേറ്റ് ക്ലയന്റുകളെ സഹായിക്കുന്ന സേവനങ്ങളാണ് ഇവ. കൂടാതെ, മള്‍ട്ടിനാഷണല്‍ ബാങ്കുകളുടെ കസ്റ്റഡി ബിസിനസിനെ ഇത് ബാധിക്കുകയും ചെയ്യും.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെയും പ്രാദേശിക മ്യൂച്വല്‍ ഫണ്ടുകളുടേയും ട്രേഡുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കാത്തതാണ് കാരണം.

X
Top