Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

സ്വകാര്യ വായ്പകള്‍ നാലിരട്ടിയിലധികം കുതിച്ചുയര്‍ന്നതായി ആര്‍ബിഐ

മുംബൈ: കഴിഞ്ഞ 10 വര്‍ഷത്തിനിടെ വായ്പകള്‍ നാലിരട്ടിയിലധികം കുതിച്ചുയര്‍ന്നതായി ആര്‍ബിഐ കണക്കുകള്‍. ബാങ്കിതര വായ്പാ ദാതാക്കള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഉഭയകക്ഷി അടിസ്ഥാനത്തില്‍ സ്വകാര്യ വായ്പ നല്‍കുന്നതും ആര്‍ബിഐ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്ത് വര്‍ഷമായി ഈ വളര്‍ച്ച നാലിരട്ടിയായതായി സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടില്‍ ആര്‍ബിഐ പറഞ്ഞു. സ്വകാര്യ ക്രെഡിറ്റിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും ബാങ്കുകളുമായും നോണ്‍-ബാങ്കുകളുമായും വര്‍ദ്ധിച്ചുവരുന്ന പരസ്പരബന്ധവും അവയുടെ സുതാര്യതയില്ലായ്മയും അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാങ്കിതര വായ്പാദാതാക്കള്‍ പ്രധാനമായും ഉഭയകക്ഷി അടിസ്ഥാനത്തില്‍ ബിസിനസ്സുകള്‍ക്ക് സ്വകാര്യ വായ്പ നല്‍കുന്നുണ്ടെന്നും, കഴിഞ്ഞ 10 വര്‍ഷമായി നാലിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നും ആര്‍ബിഐ പറഞ്ഞു.

ആഗോള സാമ്പത്തിക സ്ഥിരതയ്ക്കുള്ള സാധ്യത മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. എന്നിരുന്നാലും, ആഗോള സാമ്പത്തിക വ്യവസ്ഥ വലിയ അപകടസാധ്യതകള്‍ അഭിമുഖീകരിക്കുന്നു,

വര്‍ദ്ധിച്ചുവരുന്ന സാമ്പത്തികവുമായ വിഘടനം, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

X
Top