Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കേന്ദ്രത്തിന് വിശദീകരണ കത്ത് നല്‍കാനൊരുങ്ങി ആര്‍ബിഐ

ന്യൂഡല്‍ഹി: പണപ്പെരുപ്പം 6 ശതമാനമെന്ന ഉയര്‍ന്ന പരിധി ലംഘിക്കുകയും ആദ്യ പാദ ജിഡിപി വളര്‍ച്ചാ കണക്ക് 13.5 ശതമാനമായി കുറയുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്രത്തിന് വിശദീകരണ കത്ത് സമര്‍പ്പിക്കാനൊരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). കത്ത് തയ്യാറാക്കാന്‍ അടുത്ത മാസം ആദ്യം മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ചേരും. ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലാണ് യോഗം.

ഏപ്രില്‍-ജൂണ്‍ പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും കുറവായതോടെ മിക്ക റേറ്റിംഗ് ഏജന്‍സികളും അവരുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് കുറച്ചിരുന്നു. 16 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്ത് 13.5 ശതമാനം മാത്രമായിരുന്നു വളര്‍ച്ച. “മൊത്തത്തില്‍, വളര്‍ച്ച വീണ്ടെടുക്കല്‍ അത്ര ശക്തമല്ല. പണമിടപാട് കര്‍ശനമാക്കുന്നാണ് കാരണം, ”മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിലെ ചീഫ് ഇക്കണോമിസ്റ്റ് നിഖില്‍ ഗുപ്ത പറഞ്ഞു.

ഉയര്‍ന്ന ഫ്രീക്വന്‍സി സൂചകങ്ങളില്‍ ചിലത് മാത്രമാണ് അനുകൂല വളര്‍ച്ച കാണിക്കുന്നത്. വ്യാവസായിക, സേവന മേഖല പ്രവര്‍ത്തനങ്ങള്‍ മികച്ചതാണ്. ഗ്രാമീണ മേഖലയിലെ ഡിമാന്റ് ഉയര്‍ന്നുവരുമ്പോള്‍ നഗരത്തിലേത് ഇനിയും ശക്തിപ്പെടാനുണ്ട്.

ഇവയ്‌ക്കൊപ്പം അസമമായ മണ്‍സൂണ്‍, ഓഗസ്റ്റിലെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനം ഉയര്‍ന്നത് തുടങ്ങിയവയും വളര്‍ച്ചയെ താഴ്ത്തുന്ന ഘടകങ്ങളാണ്. ആഭ്യന്തര റേറ്റിംഗ് ഏജന്‍സികളായ എസ്ബിഐയും ഐസിആര്‍എയും ഇപ്പോഴും ശുഭപ്രതീക്ഷ പുലര്‍ത്തുമ്പോള്‍ നോമുറയും മൂഡീസും പോലുള്ള വിദേശ സ്ഥാപനങ്ങള്‍ അശുഭാപ്തിവിശ്വാസികളാണ്. 2022 കലണ്ടറില്‍ 7.7 ശതമാനം വളര്‍ച്ചയാണ് മൂഡീസ് പ്രതീക്ഷിക്കുന്നത്.

2023 കലണ്ടറില്‍ ഇത് 5.2 ശതമാനമായി കുറയുമെന്നും അവര്‍ പറയുന്നു.

X
Top