കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഡിജിറ്റല്‍ രൂപ പുറത്തിറക്കാൻ ആര്‍ബിഐ

മുംബൈ: രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ അല്ലെങ്കിൽ ഇ-രൂപ വൈകാതെ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക്. ഇതുമായി ബന്ധപ്പെട്ട കൺസപ്റ്റ് നോട്ട് ആർബിഐ പുറത്തുവിട്ടു. ഡിജിറ്റൽ കറൻസിയെക്കുറിച്ചും ഇ–രൂപയുടെ ഉപയോഗങ്ങളും നേട്ടങ്ങളെക്കുറിച്ചും ആർബിഐ പുറത്തുവിട്ട കുറിപ്പിൽ പറയുന്നുണ്ട്.

പ്രത്യേക ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന തരത്തിലുള്ള ഡിജിറ്റല്‍ രൂപ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ഡിജിറ്റല്‍ കറന്‍സി പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നടപടി.

ഡിജിറ്റല്‍ രൂപ സംബന്ധിച്ച ബോധവത്കരണത്തിനായി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി കണ്‍സെപ്റ്റ് കുറിപ്പും ആര്‍ബിഐ പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റല്‍ റുപ്പി പുറത്തിറക്കുന്നതിന്റെ ലക്ഷ്യം, ഗുണങ്ങള്‍, അപകടങ്ങള്‍, സാധ്യതകള്‍ എന്നിവ വ്യക്തമാക്കുന്നതാണ് കണ്‍സെപ്റ്റ് കുറിപ്പ്.

ഉപയോഗിക്കുന്ന രീതി, സങ്കേതിക വിദ്യ, പ്രവർത്തനം, ഡിജിറ്റൽ രൂപയുടെ ഡിസൈൻ എന്നിവയെക്കുറിച്ച് കൺസപ്റ്റ് നോട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ബാങ്ക് ഇടപാടുകളെ ഇ–രൂപ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങളും ആർബിഐ പുറത്തിറക്കിയ കൺസപ്റ്റ് നോട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്ത് ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.

X
Top