Alt Image
കേരളാ ബജറ്റ് 2025: പ്രധാന പ്രഖ്യാപനങ്ങൾ അറിയാം – LIVE BLOGസ്വർണാഭരണ വിൽപനയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യട്രംപ്–മോദി കൂടിക്കാഴ്ച: ലക്ഷ്യം മിനി വാണിജ്യ കരാർകേരള ബജറ്റ് ഇന്ന് അവതരിപ്പിക്കും; വരുമാനം കൂട്ടാനും വിഴിഞ്ഞത്തെ വളർത്താനും പദ്ധതികൾ ഉണ്ടായേക്കുംഇന്ത്യ ചകിരിച്ചോറ് വിറ്റ് നേടിയത് 13,000 കോടി രൂപ; പത്തുവര്‍ഷത്തില്‍ കടല്‍കടന്നത് 50 ലക്ഷം ടണ്‍

പണപ്പെരുപ്പം നിയന്ത്രിക്കാനാവശ്യമായ നടപടികള്‍ ആര്‍ബിഐ കൈക്കൊള്ളുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ റിസര്‍വ് ബാങ്ക് കൈക്കൊള്ളുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കരുതുന്നു. ജയ്പൂരില്‍ നടന്ന ബജറ്റിന് ശേഷമുള്ള വ്യവസായ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. “ആര്‍ബിഐ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നിരീക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ വേണ്ട നടപടികളെടുക്കുകയും ചെയ്യും,” സീതാരാമന്‍ പറഞ്ഞു.

മൊത്തത്തിലുള്ള പണപ്പെരുപ്പം മൂന്നുമാസത്തിനെ ആദ്യമായി ടോളറന്‍സ് പരിധി ലംഘിച്ചിരുന്നു. 6.52 ശതമാനമാണ് ജനുവരി മാസത്തില്‍ രേഖപ്പെടുത്തിയ ഉപഭോക്തൃ സൂചിക പണപ്പെരുപ്പം. അതേസമയം, പണപ്പെരുപ്പം തിരിച്ചുവരുന്നതിന് ജനുവരി സാക്ഷ്യം വഹിച്ചെങ്കിലും വിതരണവും ചെലവ് സാഹചര്യങ്ങളും മെച്ചപ്പെടാനൊരുങ്ങുകയാണെന്ന് ആര്‍ബിഐ പുറത്തിറക്കിയ ബുള്ളറ്റിന്‍ പറഞ്ഞു.

പ്രമുഖ സെന്‍ട്രല്‍ ബാങ്കുകളോട് അവരുടെ പ്രവര്‍ത്തനങ്ങളിലും ആശയവിനിമയത്തിലും ജാഗ്രത പുലര്‍ത്താന്‍ ബുള്ളറ്റിന്‍ ആവശ്യപ്പെടുന്നു. ദശലക്ഷക്കണക്കിന് ജീവിതങ്ങളെയും ഉപജീവനത്തെയും ബാധിച്ച ഒരു ആഗോള മഹാമാരി, ഉയര്‍ന്ന പണപ്പെരുപ്പത്തിന്റെ തിരിച്ചുവരവ്, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കാരണം ഉയര്‍ന്ന അനിശ്ചിതത്വം, ഉടനീളമുള്ള തീവ്രമായ നയ പിന്തുണയുടെ പിന്‍വാങ്ങല്‍ എന്നിവയ്ക്കിടയില്‍ ആഗോള സാമ്പത്തിക വ്യവസ്ഥ ഇന്ന് വലിയ കൊടുങ്കാറ്റിനെ അഭിമുഖീകരിക്കുകയാണ്.യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നടപടികളും നിലപാടുകളും സംബന്ധിച്ച അനിശ്ചിതത്വം ഇന്ത്യയിലെ മൊത്തത്തിലുള്ള ഡിമാന്‍ഡിനെ ദോഷകരമായി ബാധിക്കും.

ലേഖനം ഔദ്യോഗിക വീക്ഷണങ്ങളല്ലെന്ന് ആര്‍ബിഐ പ്രതികരിച്ചു.

X
Top