Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഫിന്‍ടെക്കുകളെ നിയന്ത്രിക്കാന്‍ ആര്‍ബിഐ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനികളെ ബാധിക്കുന്ന നിയമങ്ങള്‍ക്ക് രൂപം നല്‍കുകയാണ് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). ഇതിനായി വ്യവസായ പ്രതിനിധികളുമായി ചര്‍ച്ചയിലാണ് തങ്ങളെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ റാബി ശങ്കര്‍ വെള്ളിയാഴ്ച പറഞ്ഞു. അതേസമയം പുതിയ നിയന്ത്രണങ്ങള്‍ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് പറയാനാകില്ല.

ബാധകമായ ചട്ടങ്ങളൊന്നും നിവിലില്ലെന്ന് പറഞ്ഞ റാബി ശങ്കര്‍, നിയന്ത്രണങ്ങളുടെ ആവശ്യകതയെക്കുറിച്ച് ഫിന്‍ടെക്ക് പ്രതിനിധികളുമായി ചര്‍ച്ചയിലാണെന്ന് അറിയിച്ചു. എന്നാല്‍ അവ എപ്പോള്‍ നിലവില്‍ വരുമെന്ന് പറയാനാകില്ല. മണികണ്ട്രോള്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു റാബി ശങ്കര്‍.

നവീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, നിയന്ത്രണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. അതായത്, നവീകരണം പ്രോത്സാഹിപ്പിക്കുന്നതും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും തമ്മില്‍ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതുണ്ട്.

ഫിന്‍ടെക് മേഖല നിയന്ത്രണങ്ങള്‍ ഏകാത്മകമാണ്. ചട്ടങ്ങള്‍ക്ക് മേഖലയെ മുഴുവന്‍ നിയന്ത്രിക്കാനാകും, റാബി ശങ്കര്‍ അറിയിച്ചു.

X
Top