
ന്യൂഡല്‍ഹി: പ്രക്ഷുബ്ദമായ ആഗോള സാഹചര്യങ്ങളെ ചെറുക്കുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശുഭാപ്തി വിശ്വാസത്തിന് ഇടം നല്‍കുന്നുവെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ), സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ട്. സാമ്പത്തിക സ്ഥിരത വികസന കൗണ്‍സില്‍ (എഫ്എസ്ഡിസി) ഉപസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ പ്രതിഫലിപ്പിക്കുന്നതാണ് ആര്‍ബിഐ കണ്ടെത്തല്‍.
പ്രസക്ത ഭാഗങ്ങള്‍
1.മാന്ദ്യഭീതി നിലനില്‍ക്കുന്നതിനാല്‍ സാമ്പത്തിക വിപണികള്‍ ചാഞ്ചാട്ടം നേരിടുന്നു.
2.ആസ്തി ഗുണനിലവാരം, ലാഭത്തിലേക്കുള്ള തിരിച്ചുവരവ്, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ (എസ്സിബി) ശക്തമായ മൂലധനം, പണലഭ്യത, അടിസ്ഥാന സൗകര്യ നിക്ഷേപങ്ങള്‍ എന്നിവ കാരണം വായ്പ വളര്‍ച്ച സംഭവിക്കുന്നു.
3.ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ (എസ്സിബി) മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അനുപാതം ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.0 ശതമാനത്തിലെത്തി. അറ്റനിഷ്‌ക്രിയ ആസ്തി (എന്‍എന്‍പിഎ) 2022 സെപ്റ്റംബറില്‍ 10 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.3 ശതമാനമായിട്ടുണ്ട്.
4.കടുത്ത സമ്മര്‍ദ്ദങ്ങളിലും എസ്സിബികള്‍ക്ക് മൂലധന പര്യാപ്തത നിലനിര്‍ത്താനാകും. മാക്രോ സെട്രെസ് ടെസ്റ്റുകള്‍ പ്രകാരമുള്ള മൂലധന, നഷ്ടസാധ്യത ആസ്തി (സിആര്‍എആര്‍) അനുപാതം ബേസ് ലൈനിനും താഴെയാണ്.