പ്രകൃതിവാതക ഉപഭോഗം 60 ശതമാനം ഉയരുമെന്ന് പഠനംകേരളത്തില്‍ 3 വര്‍ഷത്തില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍: മന്ത്രി പി രാജീവ്ഇലക്ട്രോണിക്സ് ഘടക നിർമാണ പ്രോത്സാഹന പദ്ധതി ഉടൻതീരുവ യുദ്ധം: തുടർനടപടികൾ മരവിപ്പിച്ച് ഇയുഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ച് മൂഡീസ്

പ്രതീക്ഷ നല്‍കി ആര്‍ബിഐയുടെ ‘അക്കൊമഡേറ്റീവ്’ നയം

വന-വാഹന വായ്പ എടുത്തവര്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് റിസര്‍വ് ബാങ്കിന്‍റെ അവലോകന യോഗത്തില്‍ ഉണ്ടായിരിക്കുന്നത്. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചുവെന്നത് മാത്രമല്ല റിസര്‍വ് ബാങ്ക് നയം ന്യൂട്രലില്‍ നിന്നും ‘അക്കൊമഡേറ്റീവ്’ എന്നതിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്.

ഇതിന്‍റെ അര്‍ത്ഥം വരുന്ന അവലോകന യോഗത്തില്‍ നിലവിലെ പലിശ നിരക്ക് അതേ പടി തുടരുകയോ, അല്ലെങ്കില്‍ കുറയ്ക്കുകയോ ചെയ്യും എന്നതാണ്. അതായത് ഉടനടി പലിശ വര്‍ധിക്കുന്ന തീരുമാനം നിലവിലെ സാഹചര്യത്തില്‍ ആര്‍ബിഐയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ചുരുക്കം.

കഴിഞ്ഞ അവലോകന യോഗത്തില്‍ ആര്‍ബിഐ കാല്‍ ശതമാനം പലിശ കുറച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ യോഗത്തിലും പലിശ കാല്‍ ശതമാനം കുറച്ചതോടെ അടുത്തടുത്ത അവലോക യോഗങ്ങളിലൂടെ പലിശയില്‍ ആകെ അര ശതമാനം കുറവാണ് വായ്പയെടുത്തവര്‍ക്ക് ലഭിച്ചിരിക്കുന്നത്.

പലിശ കുറച്ചതോടെ പ്രതിമാസ തിരിച്ചടവിലെ ലാഭം എത്ര?
ഒരാള്‍ 50 ലക്ഷം രൂപയുടെ ഭവന വായ്പ എടുത്തിട്ടുണ്ടെന്ന് കരുതുക. അതിന്‍റെ കാലാവധി 20 വര്‍ഷവും പലിശ നിരക്ക് 9% ഉം ആണെങ്കില്‍, അയാളുടെ ഇഎംഐ ഏകദേശം 44,986 രൂപയായിരിക്കും.

ആര്‍ബിഐ നയം അനുസരിച്ച് വായ്പ അനുവദിച്ച ബാങ്ക് പലിശ 0.50 ശതമാനം പൂര്‍ണ്ണമായി കുറയ്ക്കുകയും അത് വഴി പലിശ നിരക്ക് 8.5% ആയി കുറയുകയും ചെയ്താല്‍, ആ വ്യക്തിയുടെ പുതിയ ഇഎംഐ ഏകദേശം 43,391 രൂപയായിരിക്കും.

അതായത് എല്ലാ മാസവും 1,595 രൂപ പലിശ ഇനത്തില്‍ ലാഭിക്കാം. ഒരു വര്‍ഷത്തില്‍ ഏകദേശം 19,140 രൂപ പലിശ ഇനത്തില്‍ വായ്പ എടുത്ത വ്യക്തിക്ക് ലാഭിക്കാം.

മുഴുവന്‍ വായ്പയും അടച്ചു തീരുമ്പോഴേക്കും ഇപ്പോള്‍ വരുത്തിയ അര ശതമാനം കുറവ് പ്രകാരമുള്ള ആകെ ലാഭം 3.8 ലക്ഷം രൂപയില്‍ കൂടുതല്‍ ആയിരിക്കും.

X
Top