
ന്യൂഡല്‍ഹി: കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് ജൂണ്‍ 30 ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ സര്‍ക്കാരിന്റെ ധനക്കമ്മി ഏപ്രില്‍-മെയ് മാസങ്ങളില്‍ 2.10 ലക്ഷം കോടി രൂപയായി. ഇത് മുഴുവന്‍ വര്‍ഷത്തെ ലക്ഷ്യമായ 17.87 ലക്ഷം കോടിയുടെ 11.8 ശതമാനമാണ്.2022-23 ലെ ആദ്യ രണ്ട് മാസങ്ങളില്‍ ധനക്കമ്മി,ലക്ഷ്യത്തിന്റെ 12.3 ശതമാനമായിരുന്നു.
എന്നിരുന്നാലും, മെയ് മാസത്തില്‍ ധനക്കമ്മി വെറും 76,692 കോടി രൂപയായിരുന്നു (13 മാസത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും താഴ്ന്ന നിരക്കും 2022 ലെ 1.29 ലക്ഷം കോടി രൂപയില്‍ നിന്ന് 1.24 കോടി രൂപ കുറവും). റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൈമാറിയ പ്രതീക്ഷിച്ചതിലും വലിയ ലാഭവിഹിതം കാരണം സര്‍ക്കാറിന്റെ വരുമാനം കുത്തനെ ഉയരുകയായിരുന്നു.
2025-26 ഓടെ ധനക്കമ്മി ജിഡിപിയുടെ 5.9 ശതമാനമായി കുറയ്ക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.