Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

എല്‍ആര്‍എസിന് കീഴില്‍ ഐഎഫ്എസ്സി വിദേശ സര്‍വകലാശാല ഫീസ് അടയ്ക്കാന്‍ ആര്‍ബിഐ അനുമതി

ന്യൂഡല്‍ഹി: ജൂണ്‍ 22 ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം, ലിബൈറസ്ഡ് റെമിറ്റന്‍സ് സ്‌ക്കീം (എല്‍ആഎസ്) വഴി വിദ്യാഭ്യാസ ആവശ്യത്തിനായി വിദേശത്തേയ്ക്ക് പണം അയക്കാം. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് സെന്ററുകളിലേയ്ക്കാ (ഐഎഫ്എസ്സി)ണ് എല്‍ആര്‍എസ് വഴി പണം അടയ്‌ക്കേണ്ടത്. ഇത്തരത്തില്‍ എഫ്എസ്സിയിലുള്ള വിദേശ യൂണിവേഴ്‌സിറ്റികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫീസ് അടയ്ക്കാനാകും.

ഫീസ് അടയ്ക്കുന്നതിന് ആര്‍ബിഐ അംഗീകൃത വ്യക്തികളെ അനുവദിച്ചിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഫിന്‍ടെക്, സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്ന വിദേശ സര്‍വകലാശാലകളേയും സ്ഥാപനങ്ങളേയും ധനകാര്യ സേവനങ്ങളായി പരിഗണിക്കണമെന്ന് ആര്‍ബിഐ സര്‍ക്കുലര്‍ അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രങ്ങളോട് (ഐഎഫ്എസ്സി) നിഷ്‌ക്കര്‍ഷിക്കുന്നു. നേരത്തെ, എല്‍ആര്‍എസിന് കീഴില്‍ ഐഎഫ്എസ്സികളിലേക്ക് പണമടയ്ക്കുന്നത് സെക്യൂരിറ്റികളില്‍ നിക്ഷേപം നടത്തുന്നതിന് മാത്രമായിരുന്നു.

നിക്ഷേപത്തിനും ചെലവുകള്‍ക്കുമായി ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു നിശ്ചിത തുക മറ്റൊരു രാജ്യത്തേക്ക് അയയ്ക്കാന്‍ റെസിഡന്റ് വ്യക്തികളെ അനുവദിക്കുന്ന പദ്ധതിയാണ് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്). ഫെമ ചട്ടങ്ങള്‍ അനുസരിച്ച്, അനുവദനീയമായ കറന്റ് അല്ലെങ്കില്‍ ക്യാപിറ്റല്‍ അക്കൗണ്ട് ഇടപാടുകള്‍ക്കോ അല്ലെങ്കില്‍ ഇവ രണ്ടും സംയോജിപ്പിച്ചോ റെസിഡന്റ് വ്യക്തികള്‍ക്ക് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 250,000 യുഎസ് ഡോളര്‍ വരെ അയയ്ക്കാം.

X
Top