
ന്യൂഡല്‍ഹി: ബാങ്ക് വായ്പകള്‍ ഇപ്പോള്‍ എളുപ്പത്തില്‍ ലഭ്യമാകും. പ്രത്യേകിച്ചും ഡിജിറ്റലൈസേഷന് ശേഷം. അതേസമയം പല കാരണങ്ങളാല്‍ ചിലര്‍ക്ക് ബാങ്ക് വായ്പകളിലേയ്ക്ക് പ്രവേശനം സാധ്യമാകുന്നില്ല.
ഈ സാഹചര്യത്തില്‍ ദേശീയ വിവര രജിസ്ട്രി (എന്‍എഫ്‌ഐആര്‍) രൂപീകരിക്കാനൊരുങ്ങുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). വായ്പകളെ താങ്ങാവുന്നതാക്കുകയും കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുകയുമാണ് രജിസ്ട്രിയുടെ ലക്ഷ്യം.ഇത് സംബന്ധിച്ച ബില്ലിന്റെ കരട് തയ്യാറായി.
വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ഒരു പൊതു അടിസ്ഥാന സൗകര്യം സൃഷ്ടിക്കുക എന്നതാണ് നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ രജിസ്ട്രി (എന്‍എഫ്‌ഐആര്‍) യുടെ ലക്ഷ്യം. ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ എന്‍എഫ്‌ഐആറിന് സാധിക്കും.സാമ്പത്തിക, അനുബന്ധ വിവരങ്ങളുടെ കേന്ദ്ര ശേഖരമായി ഇത് പ്രവര്‍ത്തിക്കും.
എളുപ്പത്തില്‍ വായ്പ നല്‍കാനും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കാനും സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കാനും എന്‍എഫ്‌ഐആര്‍ സഹായിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞിരുന്നു. വായ്പയ്ക്ക് പുറമെ നികുതി പേയ്മെന്റുകള്‍, വൈദ്യുതി ഉപഭോഗ പ്രവണതകള്‍ തുടങ്ങിയ അനുബന്ധ വിവരങ്ങളും രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തും. മതിയായ വിവരങ്ങള്‍ ലഭ്യമായാല്‍ നഷ്ട സാധ്യത കുറയ്ക്കാന്‍ വായ്പാദാതാവിനാകും.
ഇതോടെ മികച്ച നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വായ്പ ലഭിക്കും. നിര്‍ദ്ദിഷ്ട രജിസ്ട്രി വായ്പകളുടെ ന്യായമായ വിലനിര്‍ണ്ണയത്തിന് സഹായിക്കുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് പറഞ്ഞു.2022 സെപ്റ്റംബറില്‍ നടന്ന സാമ്പത്തിക സ്ഥിരത വികസന കൗണ്‍സില്‍ യോഗത്തില്‍ ഡെബ്റ്റ് കളക്ടര്‍ (റിപ്പോസിറ്ററി) സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ മുന്നോട്ട് വച്ചിരുന്നു.