
ന്യൂഡല്‍ഹി: ട്രേഡ് റിസീവബിള്‍സ് ഡിസ്‌കൗണ്ടിംഗ് സിസ്റ്റം (TReDS) വഴി 1.42 ലക്ഷം കോടി രൂപ എംഎസ്എംഇ ( മിനിസ്ട്രി ഓഫ് മൈക്രോ,സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ്)യ്ക്ക് ഫെബ്രുവരി വരെ സര്‍ക്കാര്‍ കൈമാറി. ധനകാര്യ സഹമന്ത്രി ഭഗവദ് കാരാട് ലോക്‌സഭയെ അറിയിച്ചതാണിത്. വ്യാപാരത്തിന് പണം പറ്റുന്നതില്‍ എംഎസ്എംഇകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ടിആര്‍ഇഡിഎസിന് രൂപം നല്‍കിയത്.
ഇത് പ്രകാരം ബാങ്കിതര സ്ഥാപങ്ങള്‍ക്ക് ഇന്‍വോയ്‌സുകളില്‍ സാമ്പത്തിക സഹായം നല്‍കാം. ഇത്തരത്തില്‍ 54.56 ലക്ഷം ഇന്‍വോയ്‌സുകളാണ് പദ്ധതിയില്‍ പെടുത്തി ഡിസ്‌ക്കൗണ്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിലാണ് കൂടുതല്‍.
21.55 ലക്ഷം ഇന്‍വോയ്‌സുകള്‍. തമിഴ്‌നാട്ടില്‍ 6.82 ലക്ഷവും കര്‍ണ്ണാടകയില്‍ 5.80 ലക്ഷവും ഹരിയാനയില്‍ 2.82 ലക്ഷവും ഗുജ്‌റാത്തില്‍ 2.79 ലക്ഷം ഇന്‍വോയ്‌സുകളും ധനസഹായം നേടി. മാത്രമല്ല ഡിസ്‌ക്കൗണ്ട് ചെയ്യപ്പെട്ട ഇന്‍വോയ്‌സുകളുടെ എണ്ണം നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ഇരട്ടിയായിട്ടുണ്ട്.ടിആര്‍ഇഡിഎസിന് കീഴില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സ്ഥാപിക്കാന്‍ ആര്‍എക്‌സ്‌ഐഎല്‍,ഇന്‍വോയ്‌സ്മാര്‍ട്ട്,എംവണ്‍എക്‌സ്‌ചേഞ്ച് എന്നീ മൂന്ന് സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ അനുമതി നേടിയത്.
പിന്നീട് 2022 നവംബറില്‍ ആഗോള ഓണ്‍ ഡിമാന്റ് വര്‍ക്കിംഗ് ക്യാപിറ്റല്‍ പ്ലാറ്റ്‌ഫോം സി2എഫ്ഒയും പിന്നീട് ഫെബ്രുവരിയില്‍ ഇന്‍ഷൂറന്‍സ് കമ്പനികളും ടിആര്‍ഇഡിഎസ് കീഴില്‍ സാമ്പത്തിക സഹായം നല്‍കാന്‍ ആരംഭിച്ചു