Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

8 ശതമാനത്തിലേറെ ഉയര്‍ന്ന് ആര്‍ബിഎല്‍ ബാങ്ക് ഓഹരി, ജാഗ്രത തുടര്‍ന്ന് അനലിസ്റ്റുകള്‍

മുംബൈ: മികച്ച സെപ്തംബര്‍ പാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ആര്‍ബിഎല്‍ ബാങ്ക് ഓഹരി വ്യാഴാഴ്ച 8 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. എന്നാല്‍ അനലിസ്റ്റുകളുടെ പ്രതികരണം ആശാവഹമല്ല. ഐസിഐസിഐ സെക്യൂരിറ്റീസ് 125 രൂപ ലക്ഷ്യവിലയോടെ റേറ്റിംഗ് ‘ ഹോള്‍ഡി’ ലേയ്ക്ക് താഴ്ത്തിയപ്പോള്‍ എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് 113 ലക്ഷ്യവിലയോട് കൂടിയ ‘കുറയ്ക്കല്‍’ റേറ്റിംഗാണ് നല്‍കുന്നത്.

എന്നാല്‍ എംകെയ് ഗ്ലോബല്‍ 160 രൂപ ലക്ഷ്യവില നിശ്ചിയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ആര്‍ഒഎ ഉയര്‍ത്താനാവാശ്യമായ ഘടകങ്ങളുടെ അഭാവം കാരണം മൂല്യനിര്‍ണയം പരിമിതപ്പെടാന്‍ സാധ്യയുണ്ടെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് കുറിക്കുന്നു. 2023-24 സാമ്പത്തികവര്‍ഷത്തില്‍ .9-1 ശതമാനത്തിന്റെ ആര്‍ഒഎയും 7-9 ശതമാനത്തിന്റെ ആര്‍ഒഇയുമാണ് ഐസിഐസിഐ പ്രതീക്ഷിക്കുന്നത്.

സെപ്തംബര്‍ പാദത്തിലെ 0.75 ആര്‍ഒഎ (റിട്ടേണ്‍ ഓണ്‍ അസറ്റ്) പ്രതീക്ഷിച്ചതിലും കുറവാണ്. സ്ലിപ്പേജ് 5.4 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. കമ്പനിയുടെ ത്രൈമാസ സംഖ്യകള്‍ എസ്റ്റിമേറ്റുകള്‍ക്ക് അനുസൃതമായതിനാല്‍, ‘പോര്‍ട്ട്‌ഫോളിയോ സ്ഥിരത അവ്യക്തമായി തുടരുന്നു’ എന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസും വിലയിരുത്തുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തിലെ വരുമാന അനുമാനം 6 ശതമാനം കുറയ്ക്കാനും എച്ച്ഡിഎഫ്‌സി തയ്യാറായി. ഒപെക്‌സ് വര്‍ധിക്കാനും സാധ്യതയുണ്ട്. അതേസമയം പുതിയതായി ചുമതലയേറ്റ എംഡിയുടെ നേതൃത്വത്തില്‍ ബാങ്ക് സ്ഥിരത കൈവരിക്കുമെന്നാണ് എംകെയ് ഗ്ലോബല്‍ അനുമാനിക്കുന്നത്.

നിഷ്‌ക്രിയ ആസ്തി തിരിച്ചുപിടുത്തം ശരിയായ പാതയിലാണെന്നും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ബാങ്ക് മെച്ചപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വിവാദങ്ങള്‍ക്കിടയില്‍ പുതിയ എംഡിയെ നിയമിക്കാന്‍ ആര്‍ബിഎല്‍ ബാങ്ക് തയ്യാറായിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കപ്പെടുന്നതുവരെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഐസിഐസിഐ അനലിസ്റ്റുകള്‍ പറയുന്നത്.

X
Top