കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

പാപ്പരത്വ നടപടി: റിലയന്‍സ് കാപിറ്റല്‍ ലേലം ഏപ്രില്‍ 11 ന്

ന്യൂഡല്‍ഹി: പാപ്പരത്വ നടപടിയുടെ ഭാഗമായി നടക്കുന്ന റിലയന്‍സ് ക്യാപിറ്റല്‍ (ആര്‍സിപി) ലേലം മാറ്റിവച്ചു. ഏപ്രില്‍ 4 ന് നടക്കുന്ന ലേലം ഏപ്രില്‍ 11 ലേയ്ക്കാണ് നീട്ടിവച്ചത്. റെസല്യൂഷന്‍ പ്ലാനിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റം വേണമെന്ന് ലേലം കൊള്ളുന്നവര്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്നാണ് നടപടി. കൂടുതല്‍ തുക മുന്നോട്ടുവയ്ക്കുന്നവര്‍ ലേലം വിജയിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ലേത്തിന്റെ അടിസ്ഥാന ബിഡ് തുക 9500 കോടി രൂപയാണ്.

കുറഞ്ഞ പണവിഹിതം 8000 കോടി രൂപ. ആദ്യം നടന്ന ലേലത്തില്‍ ടോറന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഏറ്റവും വലിയ തുകയായ 8640 കോടി രൂപ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഹിന്ദുജ ഗ്രൂപ്പ് 9000 കോടി രൂപ ഓഫര്‍ ചെയ്തതിനെ തുടര്‍ന്ന് വീണ്ടും നടത്താന്‍ കമ്പനി തീരുമാനിച്ചു.

ഇതിന് അനുമതി നല്‍കിയ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) വിധിക്കെതിരെ ടോറന്റ് ഇന്‍വെസ്റ്റ്‌മെന്റ് സുപ്രീംകോടതിയെ സമീപിക്കാനിരിക്കയാണ്.പ്രക്രിയ പ്രകാരം, ആദ്യ റൗണ്ട് കഴിഞ്ഞാല്‍, ലേല തുകയില്‍ 500 കോടി രൂപയും പിന്നീടുള്ള റൗണ്ടുകളില്‍ 250 കോടി രൂപയും വര്‍ദ്ധിക്കും.

ലേലത്തോടെ അനില്‍ അംബാനി പ്രമോട്ട് ചെയ്യുന്ന റിലയന്‍സ് ക്യാപിറ്റലിന്റെ കടബാധ്യത തീരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതുവഴി കമ്പനി സാധാരണ നില കൈവരിച്ചേയ്ക്കാം.

X
Top