മുംബൈ: റിലയൻസ് ക്യാപിറ്റലിന്റെ (ആർസിപി) വായ്പക്കാർ റെസല്യൂഷൻ പ്ലാനുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി 18 ദിവസം കൂടി നീട്ടി. ഇതോടെ പ്ലാൻ സമർപ്പിക്കാനുള്ള തീയതി ഓഗസ്റ്റ് 28 ആയി. ലേലക്കാർ ഡ്യൂ ഡിലിജൻസ് പ്രക്രിയ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെത്തുടർനാണ് സമയം നീട്ടി നൽകിയത്.
ഇത് അഞ്ചാം തവണയാണ് സമർപ്പണ തീയതി നീട്ടുന്നത്, അതേസമയം നടപടിക്രമം പൂർത്തിയാക്കുന്നതിനുള്ള തീയതി മാറ്റമില്ലാതെ തുടരുന്നു. റെസല്യൂഷൻ പ്ലാനുകൾ സമർപ്പിക്കാനുള്ള നേരത്തെയുള്ള സമയപരിധി ഓഗസ്റ്റ് 10 ആയിരുന്നു. കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് (CoC) മറ്റൊരു വിപുലീകരണം നൽകാൻ തീരുമാനിച്ചതായും, എന്നാൽ മുഴുവൻ പരിഹാര പ്രക്രിയയും കൃത്യസമയത്ത് അവസാനിപ്പിക്കാൻ പദ്ധതിയിടുന്നതായും അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ലേലത്തിൽ പങ്കെടുത്തവരിൽ ചിലർ സമയപരിധി 20 ദിവസം കൂടി നീട്ടി ഓഗസ്റ്റ് 30 വരെ ആക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും, അതേസമയം പിരമൽ എന്റർപ്രൈസസും ടോറന്റ് ഗ്രൂപ്പും സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടണമെന്ന് സിഒസിയോട് ആവശ്യപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. ബിഡ്ഡർമാരിൽ നിന്നും പ്രോസ്‌പെക്റ്റീവ് റെസല്യൂഷൻ അപേക്ഷകരിൽ നിന്നും (പിആർഎ) മോശം പ്രതികരണം ലഭിച്ചതും ഈ സമയപരിധി നീട്ടുന്നതിന് ഒരു കാരണമായതായി പറയപ്പെടുന്നു.
ജൂലൈ 1 ന്, അഞ്ച് പ്രമുഖ ലേലക്കാർ മത്സരത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന്, ആർസിപിയുടെ ലെൻഡർമാർ സമയപരിധി ഒരു മാസം കൂടി നീട്ടിയിരുന്നു. നേരത്തെയുള്ള പ്ലാൻ അനുസരിച്ച്, വരാനിരിക്കുന്ന ലേലക്കാർക്ക് റെസല്യൂഷൻ പ്ലാൻ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 11 ആയിരുന്നു. ഇത് തന്നെ ജൂൺ 20-ലെ സമയപരിധിയിൽ നിന്നുള്ള വിപുലീകരണമായിരുന്നു.